പെരിയ ടൗണിലെ കുലവന്‍ ലോട്ടറിസ്റ്റാള്‍ ഉടമ പി.സജിത്തിനെ വഴിയോര വ്യാപാര സ്വയം തൊഴില്‍ സമിതി സിഐടിയു പെരിയ യൂണിറ്റ് അനുമോദിച്ചു

പെരിയ: ഫോണില്‍ വിളിച്ച് മാറ്റിവെച്ച ടിക്കറ്റിന് 30 ലക്ഷം രൂപ സമ്മാനമടിച്ചതില്‍ സത്യസന്ധതയ്ക്ക് മാതൃകയായ പെരിയ ടൗണിലെ കുലവന്‍ ലോട്ടറിസ്റ്റാള്‍ ഉടമ പി.സജിത്തിനെ വഴിയോര വ്യാപാര സ്വയം തൊഴില്‍ സമിതി സിഐടിയു പെരിയ യൂണിറ്റ് അനുമോദിച്ചു. യൂണിറ്റ് പ്രസിഡണ്ട് പി. കൃഷ്ണന്‍ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി. രാമകൃഷ്ണന്‍ പി.വി, ഗോപാലന്‍ ടി സംബന്ധിച്ചു.

 

error: Content is protected !!