കാഞ്ഞങ്ങാട്: ജില്ലയിലെ പ്രഗല്‍ഭ നായര്‍ തറവാടായ മലയാളത്തിലും അന്യഭാഷകളിലും നിരവധി സിനിമ കള്‍ക്ക് പശ്ചാത്തലം ഒരുക്കുകയും സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ജന്മം നല്‍കുകയും ചെയ്ത മടിക്കൈ ഏച്ചിക്കാനം ചിരക്കര തറവാട് കുടുംബ സംഗമവും ആദരിക്കലും നടന്നു . തറവാട്ടില്‍ നടന്ന ചടങ്ങ് എടനീര്‍ മഠാധിപതി സച്ചിധാനന്ദ ഭാരതി സ്വാമിജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൂട്ടുകുടുംബങ്ങളില്‍ നിന്നാണ് സംസ്‌ക്കാരം ഉണ്ടാകുന്നത് . അണുകുടുംബമായ ഇന്നത്തെ കാലഘട്ടത്തില്‍ ഇതിന് പ്രജോദനമാകുന്ന പഴമയുടെയും പുതുമയുടെയും ഇത്തരം കുടുംബ സംഗമങ്ങളിലൂടെ സാധിക്കുമെന്ന് സ്വാമിജി അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ എ.സി. ധനഞ്ജയന്‍ നമ്പ്യാര്‍, കാഞ്ഞങ്ങാട്ടെ ജനകീയ ഡോ. എ.സി.പത്മനാഭന്‍ , മാനടുക്കം എ.സി സാവിത്രി അമ്മ എന്നിവരെ ആദരിച്ചു.
തൃക്കരിപ്പൂര്‍ മുതല്‍ മുളിയാര്‍ വരെ 28 ഗ്രാമങ്ങളില്‍ നിന്നായി മുന്നൂറോളം അംഗങ്ങള്‍ കുടുംബ സംഗമത്തില്‍ പങ്കെടുത്തു. എ. സി പ്രഭാകരന്‍ നായര്‍ അദ്ധ്യക്ഷനായി. കെ.വേണുഗോപാലന്‍ നമ്പ്യാര്‍, എ സി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു എ സി. ഗോപിനാദ് സ്വാഗതവും എ.സി സുകുമാരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സാസ്‌ക്കാരിക സംഗമത്തില്‍ എ സി പ്രഭാകരന്‍ നായര്‍ അദ്ധ്യക്ഷനായി. വിവിധ തറവാട് പ്രതിനിധികളായ വേങ്ങയില്‍ ദേവി ദാസന്‍ നായര്‍, കോടോത്ത് ജനാര്‍ദ്ദനന്‍ നായര്‍, പി.കെ ഭാസ്‌ക്കരന്‍ നമ്പ്യാര്‍, ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍, ബ്രിഗേഡിയര്‍ കെ.പ്രഭാകരന്‍ നായര്‍, ഒ.കെ.വിജയരാഘവന്‍ നമ്പ്യാര്‍, കെ.കെ.രാധാകൃഷ്ണന്‍ നമ്പ്യാര്‍, എന്നിവര്‍ സംസാരിച്ചു എ.സി കുഞ്ഞിക്കണ്ണന്‍ നായര്‍ സ്വാഗതവും, ഡോ. സമേഷ് പത്മനാഭന്‍ നന്ദിയും പറഞ്ഞു. സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു. വിവിധ കലാപരിപാടികള്‍ നടന്നു.
