ഇന്ധനവില വര്‍ധനവ്: സി ഐ ടി യു ഓട്ടോ തൊഴിലാളികള്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനവില വര്‍ധനവിനെതിരെ ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു കാസര്‍ഗോഡ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പെട്രോള്‍, ഡീസല്‍, പാചകവാതക സിലണ്ടര്‍, സി.എന്‍.ജി എന്നിവയുടെ വില ക്രമാതീതമായി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ജില്ല പ്രസിഡന്റ് പി. എ. റഹ്മാന്‍ അധ്യക്ഷനായി. കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് സാധാരണ ജനങ്ങളെയും തൊഴിലാളി സമൂഹത്തെയും ദുരിതത്തിലാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ധനവില വര്‍ധന മൂലം ഓട്ടോ തൊഴിലാളികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും വിലവര്‍ധന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് കാറ്റാടി കുമാരന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ പി. കൃഷ്ണന്‍, കെ.ടി. ലോഹിദാക്ഷന്‍, പി. സുഭാഷ്, എം. പൊക്ലന്‍, പി. രാഘവന്‍, ഒ.വി. രവീന്ദ്രന്‍, പി. സതീശന്‍ , നാരായണന്‍, ബൈജു എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി കെ. ഉണ്ണി നായര്‍ സ്വാഗതവും പറഞ്ഞു.

 

error: Content is protected !!