കാഞ്ഞങ്ങാട്: സമസ്ത സെന്റിനറിയുടെ ഭാഗമായി കീഴ്ഘടകങ്ങളില്‍ നടപ്പില്‍ വരുത്തേണ്ട പദ്ധതി അവതരണ അജാനൂര്‍ സര്‍ക്കിള്‍ കണക്ട് സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മൗലവി ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ പ്രസിഡന്റ് ഹസ്സന്‍ മാട്ടുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. എസ് എം എ ജില്ല ജന.സെക്രട്ടറി ബശീര്‍ മങ്കയം പദ്ധതി അവതരണം നടത്തി. സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ അല്‍ഹൈദ്രൂസി ,എസ് കെ.അബ്ദുല്‍ ഖാദിര്‍ ,യൂസുഫ് സഅദി അയ്യങ്കേരി,ഇബ്രാഹിം സഖാഫി കൊളവയല്‍, അബ്ദുല്‍ അസീസ് അടുക്കം തുടങ്ങിയവര്‍ സംസാരിച്ചു.
