സിസ്റ്റര്‍ ലിനി അനുസ്മരണം നടത്തി;മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മുറിയാനാവി അനുസ്മരണം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: നിപ രോഗികളെ പരിചരിക്കുന്നതിനിടയില്‍ നിപ രോഗം ബാധിച്ചു മരിച്ച സിസ്റ്റര്‍ ലിനിയുടെ എട്ടാം ചരമ വാര്‍ഷികം കെജിഎന്‍ എ ലിനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ല ആശുപത്രിയില്‍ ആചാരിച്ചു.മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മുറിയാനാവി അനുസ്മരണം ഉദ്ഘാടനം ചെയ്തു. ജില്ലആആശുപത്രി സുപ്രണ്ട് ഡോക്ടര്‍ എം പി ജീജ അനുസ്മരണപ്രഭാഷണം നടത്തി.കെ ജി എന്‍ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി പവിത്രന്‍, ജില്ല ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ലളിതാംബിക എന്നിവര്‍ സംസാരിച്ചു. ജില്ല ആശുപത്രി സാന്ത്വനപരിചരണ യുണിറ്റിനും, പ്രസവ വാര്‍ഡിലെ നിര്‍ധന രോഗികള്‍ക്കു വേണ്ടിയുള്ള ഡ്രസുകള്‍ വിതരണം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കെ കെ ജലജ അധ്യക്ഷ വഹിച്ചു.ജില്ല സെക്രട്ടറി പി പി അമ്പിളി സഗതവും കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി ടി സ്വാതി നന്ദിയും പറഞ്ഞു.

 

error: Content is protected !!