പത്ത് വര്‍ഷത്തെ ഇടതു ഭരണത്തില്‍ അവഗണിച്ച് തള്ളിയ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ കര്‍ഷകരുടെ ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം പുതുതായി അധികാരത്തില്‍ വന്ന സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു . വര്‍ദ്ധിച്ച ജനപിന്തുണയോടെ മുഖ്യമന്ത്രി പദത്തിലെത്തിയ വി ഡി സതീശനെ വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍ തിമര്‍ത്താടിയിട്ടും സംയമനത്തോടെയും വിവേകത്തോടെയും ജനങ്ങളെ നേരിന്റെ മാര്‍ഗത്തിലൂടെ നയിച്ചു. യുഡിഎഫിന് ഉജ്ജ്വല വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മതേതര കേരളത്തിന്റെ ഉദാത്ത പ്രതീകം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെയും യോഗം അഭിനന്ദിച്ചു. പ്രസിഡണ്ട് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസേഷന്‍ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീനെ, ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ അയ്യായിരം കേന്ദ്രങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുവാനും ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ നാലാം തീയതി തിരുവനന്തപുരത്ത് വച്ച് നടത്താനും തീരുമാനിച്ചു . ജൂണ്‍ 30ന് മുമ്പായി ജില്ലാ മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടത്താനും തീരുമാനിച്ചു. ജില്ലാ കണ്‍വെന്‍ഷനുകളില്‍ സംസ്ഥാന ഭാരവാഹി കള്‍ പങ്കെടുക്കും. യോഗത്തില്‍ കെ കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, മണ്‍വിള സൈനുദ്ദീന്‍,പി പി മുഹമ്മദ് കുട്ടി,പി കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ എം പി എ റഹീം, സി അബൂബക്കര്‍ ഹാജി,എം മാഹിന്‍ അബൂബക്കര്‍, നസീര്‍ വളയം,റോഷ്‌നി ഖാലിദ് കണ്ണൂര്‍, എം കെ എ റഹീം, എം ഹബീബ് മുഹമ്മദ്, പി ബീരാന്‍ കുട്ടി,ടി എം ബഷീര്‍,എ കെ റഷീദ്,സെറീന മുഹമ്മദലി, ഇ ഹസീം കുഞ്ഞു, ഡോക്ടര്‍ കെ എം അന്‍വര്‍, കെ സല്‍മ, സഫിയ വടകര, അഡ്വ നൗഷിബ ബിന്ദു, തുടങ്ങിയവര്‍ പ്രസംഗിച്ചു.
