രാജപുരം : കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ റാങ്ക് ജേതാക്കളായ ബിരുദ വിദ്യാര്‍ത്ഥികളെ കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.ബി എ ഡവലപ്മെന്റ് ഇക്കണോമിക്സില്‍ ഒന്നാം റാങ്ക് നേടിയ പെരുതടിയിലെ പ്രീതി പി എസ് , ബി എ മൈക്രോ ബയോളജിയില്‍ ഒന്നാം റാങ്ക് നേടിയ പാണത്തൂരിലെ അഞ്ജിത സി എം , ബി എ ഹിസ്റ്ററിയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ മാപ്ല ച്ചേരിയിലെ അഞ്ജന എം ജെ എന്നിവര്‍ക്ക് മണ്ഡലം പ്രസിഡന്റ് എം ജയകുമാര്‍ ഉപഹാരം നല്കി . അനുമോദന പരിപാടികളില്‍ കെ ജെ ജെയിംസ് , ജോണി തോലംപുഴ , എസ് മധുസൂദനന് , രാജീവ് തോമസ്, വി ഡി ജോഷി, റീന തോമസ്, പി എം ബാബു , ബി കെ സുരേഷ്, പി എം രാഘവന് ,പി ബി സുരേഷ്, പി വി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
