പടന്നക്കാട് റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ റെയിഞ്ച് പരിധിയിലെ മദ്രസകളില്‍ സേവനമനുഷ്ഠിക്കുന്ന ഉസ്താദുമാര്‍ക്ക് ബലി പെരുന്നാള്‍ കിറ്റ് നല്കി. നിടുങ്കണ്ട ഹയാത്തുല്‍ ഇസ്ലാം മദ്റസയില്‍ വെച്ച് നടന്ന ചടങ്ങില്‍ സയ്യിദ് ഹാഷിം തങ്ങള്‍ പ്രാരംഭ പ്രാര്‍ഥനക്ക് നേതൃത്വം നല്കി. റെയിഞ്ച് കമ്മിറ്റി ട്രഷറര്‍ സി. എച്ച് മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. റെയിഞ്ച് പ്രസിഡന്റ് സയ്യിദ് നാസിഹ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ക്ഷേമ നിധി ബോര്‍ഡ് ചെയര്മാന് മുഹമ്മദ് നദീര്‍ അല്‍ അസ്ഹരി ആമുഖ ഭാഷണം നടത്തി.കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ക്ഷേമ നിധി ബോര്‍ഡ് ട്രഷററും മദ്റസ മാനേജ്മെന്റ് ജില്ലാ സെക്രട്ടറിയും കൂടിയായ അബ്ദുസമദ് ഹാജി നിടുങ്ങണ്ട നിര്‍വഹിച്ചു.റെയിഞ്ച് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ദാരിമി,പുഞ്ചാവി മുദരിസ് അര്‍ഷദ് നദ്വി നിസാമി,സിയാറത്തിങ്കര മുദരിസ് അബൂബക്കര്‍ സിദ്ദീഖ് അല്‍ അഫ്ളലി തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസ അറിയിച്ചു സംസാരിച്ചു.സമാപന ദുആ മജ്ലിസിന് സയ്യിദ് യാസര്‍ ഹുസൈന് ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്കി.ചടങ്ങില്‍ ക്ഷേമ ബോര്‍ഡ് ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന് മിസ്ബാഹി സ്വാഗതവും റെയിഞ്ച് ജോ:സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഫൈസി നന്ദിയും പറഞ്ഞു
