വിഷം കഴിച്ച് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു ; കാലിച്ചാനടുക്കം കായക്കുന്ന് മുണ്ടേമ്മാടുകടവിലെ പത്മനാഭന്‍ ആണ് മരിച്ചത്

തായന്നൂര്‍: വിഷം കഴിച്ച് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കാലിച്ചാ നടുക്കം കായക്കുന്ന് മുണ്ടേമ്മാടുകടവിലെ പത്മനാഭന്‍ (53) ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് വിഷം കഴിച്ച് അവശനിലയില്‍ പത്മനാഭനെ കണ്ടത്. ഉടനെ 108 ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയുടെ ഇന്നലെ രാത്രിയാണ് മരണം. ഭാര്യ: ലീല. മക്കള്‍: അഭിലാഷ്, അനില (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: നാരായണന്‍, ലീല, രാധാമണി.

 

error: Content is protected !!