കണ്ണൂര്‍ സര്‍വകലാശാല ബി.എ ഇംഗ്ലീഷില്‍ ഉദുമയിലെ ഫാത്തിമ നാസിന് ഒന്നാം റാങ്ക്

കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാലയുടെ ബി.എ (ഇംഗ്ലീഷ്) പരീക്ഷയില്‍ 91.67 ശതമാനം മാര്‍ക്കോടെ ഉദുമ മാങ്ങാട്ടെ ഫാത്തിമ നാസ് ഒന്നാം റാങ്ക് നേടി. കാസര്‍കോട് ഗവ. കോളജ് വിദ്യാര്‍ഥിനിയായ ഫാത്തിമ നേടിയ മാര്‍ക്ക് കോളജിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കാണെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. പത്താം ക്ലാസിലും ഹയര്‍ സെക്കന്‍ഡറിയിലും മുഴുവന്‍ എ പ്ലസ് നേടിയ ഫാത്തിമ, സ്‌കൂള്‍ സംസ്ഥാന കലോത്സവങ്ങളിലും കോളജ് സര്‍വകലാശാല കലോത്സവങ്ങളിലും വിവിധ ഇനങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

മാങ്ങാട് വെടിക്കുന്നിലെ പരേതനായ അബ്ദുല്‍ സലാമിന്റെയും സുലൈഖ മാഹിന്റെയും മകളാണ് ഫാത്തിമ നാസ്. ഫാത്തിമയുടെ നേട്ടത്തില്‍ അധ്യാപകരും സഹപാഠികളും ബന്ധുക്കളും അഭിനന്ദനം അറിയിച്ചു.

 

error: Content is protected !!