കാഞ്ഞങ്ങാട്: സിനിമ നടനും ആള്‍ ഇന്ത്യ നിധിഷ് ഫൗണ്ടേഷന്‍ ദേശീയ ചെയര്‍മാനുമായ . കെ. സന്തോഷ് നായരുടെ ആകസ്മിക മരണത്തില്‍ ഓള്‍ ഇന്ത്യ നിധിഷ് ഫൗണ്ടേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി
അനുസ്മരണ യോഗം സംഘടിപ്പിച്ചു. മലയാള സിനിമക്കും നിധി ധനകാര്യ സ്ഥാപനങ്ങളുടെ സംഘടനയായ അഖിലേന്ത്യാ നിധിഷ് ഫൗണ്ടേഷനും തീരാനഷ്ടം ആണെന്നും നീലേശ്വരം തളിയില്‍ നിധിയില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗണേഷ് അരമങ്ങാനം പറഞ്ഞു. കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളായ നിധി ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്തിനും, നിധിയുടെ പ്രവര്‍ത്തന വിജയത്തിന് വേണ്ട സംവിധാനം ഒരുക്കുന്നതിനും വേണ്ടി പ്രവര്‍ത്തനം ആരംഭിച്ച ഓള്‍ ഇന്ത്യ നിധിഷ് ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍മാന്‍ സന്തോഷ് കെ നായരുടെ ദീര്‍ഘവീക്ഷണം സംഘടനക്ക് എന്നും മുതല്‍ കൂട്ടായിരുന്നു യെന്നും ഗണേഷ് അരമങ്ങാനം അനുസ്മരണ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 5 ന് രാവിലെ അടൂരിന് അടുത്ത് വെച്ച് ഉണ്ടായ വാഹന അപകടത്തിലാണ് സന്തോഷ് കെ നായര്‍ മരണപ്പെട്ടത്. എ ഐ എന്‍ എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ വി രാജന്‍ തൃക്കരിപ്പൂര്‍ അധ്യക്ഷനായി. മേഖല കോര്‍ഡിനേറ്റര്‍ പി യു വിജയകുമാര്‍, തളിയില്‍ നിധി മാനേജിങ്ങ് ഡയറക്ടര്‍ എ രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പി ഹരീഷ് കുമാര്‍ സ്വാഗതവും
തൃക്കരിപ്പൂര്‍ നിധി ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ടി വി രാഘവന്‍ തിമിരി നന്ദിയും പറഞ്ഞു.
