കെ.ജി.ഒ.എ കാസര്‍കോട് ജില്ലാ കമ്മിറ്റി സ്ഥാപക ദിനാചരണവും മുന്‍കാല പ്രവര്‍ത്തക സംഗമവും സംഘടിപ്പിച്ചു; തൃക്കരിപ്പൂര്‍ മുന്‍ എം.എല്‍.എ കെ. പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: കെ.ജി.ഒ.എ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപക ദിനാചരണവും മുന്‍കാല പ്രവര്‍ത്തകരുടെ സംഗമവും സംഘടിപ്പിച്ചു. ഹോസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ വച്ചു നടന്ന പരിപാടി തൃക്കരിപ്പൂര്‍ മുന്‍ എം.എല്‍.എ കെ. പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ജിത പി. വി. അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. വി. രാഘവന്‍, സുധീഷ് കുമാര്‍ സി. എം, മുന്‍കാല നേതാക്കളായ വി ചന്ദ്രന്‍, സുധാകരന്‍ യു, കെ രവീന്ദ്രന്‍ , എ വി പ്രഭാകരന്‍, സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, രാമാവതി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി മധു കരിമ്പില്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ വൈശാഖ് ബാലന്‍ നന്ദിയും പറഞ്ഞു.
കെ.ജി.ഒ.എ വജ്രജൂബിലി സമ്മേളന വിളംബരമായി ജില്ലയില്‍ പതാക ദിനം ആചരിച്ചു. ജില്ലാ തല ഉദ്ഘാടനം സംസ്ഥാന കമ്മറ്റി അംഗം കെ വി രാഘവന്‍ കാസര്‍കോട് പി ഡബ്ല്യു ഡി കോംപ്ലക്‌സില്‍ നിര്‍വഹിച്ചു. ഏരിയ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികള്‍ വിദ്യാനഗര്‍ ഏരിയയില്‍ സംസ്ഥാന കമ്മിറ്റി അംഗം സി. എം. സുധീഷ് കുമാറും കാഞ്ഞങ്ങാട് ഏരിയയില്‍ ജില്ലാ സെക്രട്ടറി മധു കരിമ്പിലും ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ആകെ 16 കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പി ച്ചത്. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ വൈശാഖ് ബാലന്‍, ഡോ. വിക്രം കൃഷ്ണന്‍, രാജീവന്‍ കെ, പി സി ജയരാജന്‍, മനോജ്കുമാര്‍ കെ വി, രവീന്ദ്ര എ, സുനില്‍കുമാര്‍ വി, ഷൈന എ, സച്ചിന്‍ രാജ് പി വി, പ്രസാദ് കെ., ഡോ. അനൂപ് പി. പി, ഷാനജ് പി വി, ദിവ്യ ഡി, അര്‍ജുന്‍ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!