പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ പതിനാലു ദിവസം നീണ്ടു നിന്ന
വൈശാഖ നടനം ദേശീയ നൃത്യോത്സവത്തിന് സമാപനമായി.
ഗോകുലം ഗോശാലയില്‍ ആധുനിക രീതിയില്‍ പണിത ധേനു നൃത്ത മണ്ഡപത്തില്‍
നിറഞ്ഞു കവിഞ്ഞ
പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപരതന്ത്രരാക്കി
അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ച
സയ്യദ് സലാവുദ്ദീന്‍ പാഷയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച ശാരീരിക വൈകല്യമുള്ള 12 യുവതി യുവാക്കള്‍ വീല്‍ ചെയറില്‍ നൃത്തം
തിങ്ങിനിറഞ്ഞ കലാസ്വാദകര്‍ ഒരു വേള നടുക്കത്തോടെ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് ഈ മിറാക്ക്ള്‍ നൃത്തം ആസ്വദിച്ചത്.
പാഷയുടെ കഠിന പരിശീലനത്തില്‍
ഇരുപത്തിയഞ്ചിന് താഴെയുള്ള സുന്ദരന്‍മാരായ രണ്ടു യുവാക്കള്‍, ഇരു കാലുകളും മുട്ടിന് താഴെ തളര്‍ന്നു തുങ്ങി ക്കിടക്കുന്ന മറ്റൊരു യുവാവ്, ഒരു കാല്‍ തളര്‍ന്നു തുങ്ങി നില്‍ക്കുന്ന നാലാമത്തെയുവാവ്. അംഗ പരിമിതരായ ആറോളം സുന്ദരികളായ പെണ്‍കുട്ടികള്‍, ഇവര്‍ വീല്‍ ചെയറില്‍ ഗോശാല നൃത്ത മണ്ഡപത്തില്‍ അതിമനോഹരമായ, നാടു നാളിതുവരെ ദര്‍ശിച്ചിട്ടില്ലാത്ത നൃത്ത രൂപങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ മനുഷ്യന്റെ അംഗ പരിമിതികളെ ഹൃദയം കൊണ്ടു ജീവിതങ്ങള്‍ക്ക് എത്രമാത്രം കീഴടക്കാന്‍ കഴിയുമെന്ന് നേരിട്ടുറപ്പിച്ച പ്രേക്ഷകര്‍ക്ക് സദസ്സില്‍ എന്തെന്നില്ലാത്ത ഹര്‍ഷാരവം മുഴക്കി.
ഇവരുടെ മെയ് വഴക്കമാണ്
മിറാക്ക്ള്‍ ഓഫ് ഡാന്‍സില്‍
എടുത്തുപറയേണ്ട മറ്റൊരു കാര്യം.
ആദ്യ അവസാനം വരെ അത്യന്തം പുതുമ പകര്‍ന്ന
നൃത്ത വിരുന്ന് കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നാണ് ആസ്വദിച്ചത്.
ബംഗളുരു സ്വദേശി ഡോ. സലാഹുദ്ദീന്‍ പാഷ അമ്പത്തി യഞ്ചിന് താഴെ പ്രായമുള്ള നര്‍ത്തകനാണ്.
സ്വന്തം ബുദ്ധിയിലുദിച്ച ഈ നൃത്തം ഏതാനും അംഗപരിമിതരെക്കൊണ്ട് വേദി യിലെത്തിച്ചപ്പോള്‍, അതു അക്ഷരാര്‍ത്ഥത്തില്‍ വീല്‍ചെയര്‍ നൃത്ത മിറാക്ക്ള്‍ തന്നെയായിരുന്നു. കുരുക്ഷേത്രയുദ്ധവും, വിസ്മയങ്ങളും ഭഗവത് ഗീ തോപദേശങ്ങളും, തലനാരിഴ കീറി സമന്വയിപ്പിച്ച് പാഷ സൃഷ്ടിച്ചെടുത്ത നൃത്ത രൂപം കാണികളില്‍ ഒരേസമയം വിസ്മയവും അത്ഭുതവും സൃഷ്ടിച്ചു.
150 കി.മീറ്റര്‍ വേഗതയില്‍ റോ ഡില്‍ സഞ്ചരിക്കാന്‍ കഴിയുന്ന പ്രത്യേക തരം വീല്‍ചെയറിലാണ് ടീം നൃത്തമവതരിപ്പിച്ചത്.
ഇന്ത്യന്‍ രാഷ്ട്രപതി
ദ്രൗപദി മുര്‍മു, മുന്‍
രാഷ്ട്രപതിമാരായ
എ പി ജെ അബ്ദുള്‍ കലാം, പ്രണബ് മുഖര്‍ജി
എന്നിവരുടെ രാഷ്ട്രപതി ഭവനിലും നൃത്തം അവതരിപ്പിച്ചിരുന്നു. ലോകത്തിലെ തന്നെ ആദ്യ പ്രൊഫഷണല്‍ വീല്‍ ചെയര്‍ ഡാന്‍സ് ടീമാണിത്.
ഗിന്നസ് വേള്‍ഡ് റെക്കോഡ്, ലിംക ബുക്ക് ഓഫ് റെക്കോഡ് മുതലായവ കരസ്ഥമാക്കിയിട്ടുണ്ട്.
സെയ്ദ് ബാഹു സാക്ഷിത,
പുനി, സംബല്‍, സുസ്മിത, സുഭദ്ര, സ്‌നേഹ, അഭി പ്രകാശ്, അഭയ്, സോനു വര്‍മ്മ, നയിര ജാന്‍ പാഷ, എന്നീ അംഗ പരിമിതരായ കലാകാരന്മാരും കലാകാരികളും
ഗോശാല അധിപന്‍ ഡോ. വിഷ്ണു ഹെബ്ബാറും പത്‌നി ഡോ. നാഗരത്‌നയും ഷാളണിയിച്ച് ആദരമര്‍പ്പിച്ചു.
പ്രശസ്ത നര്‍ത്തകി ഷാലുമേനോനും, നര്‍ത്തകന്‍ കലാക്ഷേത്ര സജിത് ലാലും ശ്രദ്ധേയ നൃത്തങ്ങള്‍ തീര്‍ത്തു. ചെന്നൈയില്‍ നിന്നെത്തിയ ചിത്ര മുരളീധരനും മോഹിനിയാട്ടത്തില്‍
സമാപന വേദിയില്‍
പ്രേക്ഷകരെ ആകര്‍ഷിച്ചു. ഡ്രം മാന്ത്രികന്‍ ശിവമണി, സിനിമാതാരങ്ങളായ രചന നാരായണന്‍കുട്ടി, ദേവീ ചന്ദന, അമൃതകര്‍ത്ത,
തമിഴ് സിനിമാതാരം സിന്ധു ശ്യാം, കലാമണ്ഡലം ക്ഷേമാവതി, പത്മവിഭൂഷക ഡോ. പത്മാ സുബ്രഹ്മണ്യന്‍, കലാക്ഷേത്രം ഡയറക്ടര്‍ പ്രിയദര്‍ശിനി ഗോവിന്ദ്, സൗത്ത് അമേരിക്കന്‍ കലാകാരികള്‍ തുടങ്ങി നാട്ടിലെ തിരുവാതിര സംഘങ്ങള്‍ക്കും
നൃത്തോത്സവത്തില്‍
പരിപാടികള്‍ അവസരം ലഭിച്ചിരുന്നു.
