ഗോകുലം ഗോശാല ഏഷ്യന്‍ ബുക്‌സ് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നുവരുന്ന മൂന്നാ മത് ദേശീയ നൃത്തോത്സവം ഏഷ്യന്‍ ബുക്‌സ് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി. ഏറ്റവും ദൈര്‍ഘ്യമേറിയ ശാസ്ത്രീയ നൃത്തോത്സവമായി റെക്കോഡ്‌സില്‍ ഇടം നേടുകയായിരുന്നു. 14 ദിനങ്ങളിലായി രണ്ടുവേദികളിലായി 380 മണിക്കൂര്‍ നേരമാണ് വൈശാഖനടനം നീണ്ടുനിന്നത്. ഭാരതത്തിലെ 20 സംസ്ഥാനങ്ങളില്‍നിന്നും 14 വിദേശരാജ്യങ്ങളില്‍ നിന്നുമായി മൂവായിരത്തിലേറെ കലാകാരന്മാര്‍ ഗോശാലയിലെ ധേനു മണ്ഡപത്തിലും നന്ദിമണ്ഡപത്തിലുമായി നൃത്തംചെയ്തു.

 

error: Content is protected !!