ഇരുവൃക്കകളും തകരാറില്‍: വിനോദിന്റെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക നല്‍കാന്‍ ഭാര്യ സന്നദ്ധ, പക്ഷേ ചികിത്സയ്ക്ക് 12 ലക്ഷം വേണം

കാഞ്ഞങ്ങാട്: ഇരുവൃക്കകളും തകരാറിലായ മാവുങ്കാല്‍ കോട്ടപ്പാറ സ്വദേശി വിനോദിന്റെ ജീവന്‍ രക്ഷിക്കാന്‍ സുമനസ്സുകളുടെ കനിവ് തേടുന്നു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 12 ലക്ഷത്തോളം രൂപയാണ് അടിയന്തരമായി വേണ്ടത്. മൂന്ന് വര്‍ഷമായി വൃക്കരോഗത്തിന് ചികിത്സയിലാണ് വിനോദ്. ആദ്യത്തെ രണ്ട് വര്‍ഷം മംഗലാപുരത്തും തുടര്‍ന്ന് ഒരു വര്‍ഷമായി പരിയാരം മെഡിക്കല്‍ കോളേജിലുമാണ് ചികിത്സ. നിലവില്‍ അഞ്ച് മാസമായി ഡയാലിസിസ് തുടരുകയാണ്. ഭാര്യ ബിന്ദു വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധയാണ്. എന്നാല്‍ ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവ് താങ്ങാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ഈ നിര്‍ധന കുടുംബം. വിനോദിന്റെ വരുമാനം മാത്രമായിരുന്നു ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. അടിയന്തരമായി വൃക്ക മാറ്റിവച്ചാല്‍ മാത്രമേ വിനോദിന് ജീവിതത്തിലേക്ക് തിരിച്ചുവരാനാകൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
നിത്യച്ചെലവിനും കുട്ടികളുടെ പഠനത്തിനും പോലും ബുദ്ധിമുട്ടുന്ന കുടുംബത്തിന് സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ.
വിനോദിന്റെ ചികിത്സയ്ക്കായി മടിക്കൈ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ കെ. ശോഭന ചെയര്‍പേഴ്‌സണായി ജനകീയ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ധനസമാഹരണത്തിനായി കാനറാ ബാങ്ക് മാവുങ്കാല്‍ ബ്രാഞ്ചില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ഈ കുടുംബത്തെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നിങ്ങളാല്‍ കഴിയുന്ന സഹായം നല്‍കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Canara Bank
Branch: Anandhashramam
A/C No: 110315919003
IFSC Code: CNRB0014255
Gpay No:9778772517

 

error: Content is protected !!