മയക്കുമരുന്ന് കേസ്: പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട്: 50ഗ്രാം എം ഡി എം എ യുമായി പിടിയിലായ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് ആവിയില്‍ തൊട്ടിയില്‍ വീട്ടില്‍ അബ്ദുള്‍ അസീസിന്റെ മകന്‍ പി.ഫായിസ് (30) നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികതടവും അനുഭവിക്കണം. 2021 ഫെബ്രുവരി 9ന് രാവിലെ ഏഴര മണിക്ക് ആദൂര്‍ സി എ നഗറില്‍ വെച്ചാണ് അന്നത്തെ ആദൂര്‍ ഇന്‍സ്‌പെക്ടര്‍ വി.കെ വിശ്വംഭരനും പോലീസുകാരായ രാജന്‍, ജെ നാരായണ എന്നിവര്‍ ഉള്‍പ്പെട്ട സംഘം കെ എല്‍
60 ജെ 9099 നമ്പര്‍ ഡെസ്റ്റര്‍ കാറില്‍ കടത്തുകയായിരുന്ന എംഡി എം എ യുമായി പ്രതിയെ പിടികൂടിയത് .തുടര്‍ന്ന് അന്വേഷണം നടത്തിയത് ബേഡകം ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ആദൂര്‍ ഇന്‍സ്‌പെക്ടറായിരുന്ന പി.ആര്‍. സതീശനുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജീ. ചന്ദ്രമോഹന്‍ ജി ,അഡ്വ.ചിത്രകല എന്നിവര്‍ ഹാജരായി.

 

error: Content is protected !!