കപ്പല്‍ ജീവനക്കാരന്‍ ചക്ലി പ്രശാന്തിന്റെ അനുസ്മരണം സംഘടിപ്പിച്ചു.

ഉദുമ: കോണ്‍ഗ്രസ് പ്രവര്‍ത്തകനും കപ്പല്‍ജീവനക്കാരനുമായിരുന്ന ഉദുമയിലെ ചക്ലിപ്രശാന്ത്
അനുസ്മരിച്ചു. കപ്പല്‍ ജോലിക്കിടയില്‍ അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ വച്ച് കഴിഞ്ഞവര്‍ഷം മെയ് 14നാണ് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്.നാടിലെ കലാ കായിക രംഗങ്ങളിലും കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായ പ്രശാന്തിന്റെ മരണവാര്‍ഷികത്തില്‍ ഉദുമയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അനുസ്മരണയോഗവും പുഷ്പാര്‍ച്ചനയും നടത്തി.അനുസ്മരണയോഗം ഡിസിസി ജനറല്‍ സെക്രട്ടറി ഗീതാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീധരന്‍ വയലില്‍ അധ്യക്ഷനായി. ജനപ്രതിനിധികളായ സുകുമാരി ശ്രീധരന്‍,ബിന്ദു സുധന്‍,ചന്ദ്രന്‍ നാലാം വാതില്‍ക്കല്‍,സി കെ വേണു മാസ്റ്റര്‍,പി വി കൃഷ്ണന്‍,ജനശ്രീ മിഷന്‍ ഉദുമാമണ്ഡലം ചെയര്‍മാന്‍ പി വി ഉദയകുമാര്‍,മണ്ഡലം കോണ്‍ഗ്രസ് നേതാക്കളായ പന്തല്‍ നാരായണന്‍, ഷിബു കടവങ്ങാനം, ചന്ദ്രന്‍ ഉദയമംഗലം,ശ്രീജ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!