പാലക്കുന്നില്‍ വാഹനാപകടം: വിദ്യാര്‍ത്ഥി മരിച്ചു; ഉദുമ കോട്ടക്കുന്നിലെ ലുക്മാന്‍ ആണ് മരിച്ചത്

ഉദുമ: ബേക്കല്‍ കെ എസ് ടി പി റോഡില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ജിംനേഷ്യത്തില്‍ പോയി മടങ്ങി വരികയായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകന്‍ ലുക്മാന്‍ (19) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 മണിയോടെ പാലക്കുന്ന് മീന്‍ മാര്‍ക്കറ്റിനു സമീപം വെച്ച് കാസര്‍കോട് ഭാഗ ത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് പോ വുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കും കുട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മംഗളൂരു ശ്രീദേവി കോളേജില്‍ ഒന്നാം വര്‍ഷ ബി.ബി.എ വിദ്യാ ര്‍ത്ഥിയാണ്. മാതാവ്:റസീന.മൊഗ്രാല്‍പുത്തൂര്‍.സഹോദരങ്ങള്‍:നൗമാന്‍,സഫ്രാന്‍,ഫാത്തിമ.

 

error: Content is protected !!