പാലക്കുന്ന് : ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ടിന്റെ ചൂട്ടൊപ്പിച്ച മംഗലം നടന്നു. പാലക്കുന്ന് കഴകത്തില്‍ ഈ വര്‍ഷത്തെ അവസാന തെയ്യംകെട്ടിന്റെ അവസാന ചടങ്ങാണിത്. തറവാട്ടങ്കണത്തില്‍ ആചാര സ്ഥാനികരുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ ജ്യോല്‍സ്യന്‍ തമ്പാന്‍ പണിക്കരുടെ രാശിചിന്തയ്ക്ക് ശേഷം ചേര്‍ന്ന പൊതുയോഗത്തില്‍ ചെയര്‍മാന്‍ സി.എച്ച്. നാരായണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.ബി. കുഞ്ഞിരാമന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി. രാജന്‍ വരവു ചെലവു കണക്കും അവതരിപ്പിച്ചു.പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ചെയര്‍മാന്‍ രാജന്‍ പെരിയ, ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടറി പി.കെ രാജേന്ദ്രനാഥ്, ട്രഷറര്‍ പി.വി. ചിത്രഭാനു, വൈസ് പ്രസിഡന്റുമാരായ കൃഷ്ണന്‍ ചട്ടഞ്ചാല്‍, കെ.വി. അപ്പു, മുന്‍ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍, തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേശന്‍ അരമങ്ങാനം, കേവീസ് ബാലകൃഷ്ണന്‍, നാരായണന്‍ കടപ്പുറം, തീയ്യ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് എ.വി.ഹരിഹരസുതന്‍, സുകുമാരന്‍ പൂച്ചക്കാട്, ദേവദാസ് ബേക്കല്‍, പാലക്കുന്നില്‍ കുട്ടി, പി. പി. ചന്ദ്രശേഖരന്‍, ശ്രീധരന്‍ പള്ളം, പി. വി. രവീന്ദ്രന്‍, ലത ഗംഗാധരന്‍, രാജശ്രീ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ആഘോഷ കമ്മിറ്റി പിരിച്ചുവിട്ടതായി ചെയര്‍മാന്‍ അറിയിച്ചു. തുടര്‍ന്ന് ഉത്സവത്തിന് ചൂട്ടൊപ്പിച്ച തറവാട് കാരണവര്‍ കുട്ട്യന്‍ കടപ്പുറത്തെ പടിഞ്ഞാറ്റയിലേക്ക് ആനയിച്ച് പലകയില്‍ ഇരുത്തി അരിയിട്ട് അനുഗ്രഹിക്കുന്ന അവസാന ചടങ്ങും പൂര്‍ത്തിയാക്കി. ചടങ്ങിന്റെ ഭാഗമായി രണ്ടായിരത്തോളം പേര്‍ക്ക് ഭക്ഷണം വിളമ്പി.
