കാസര്‍കോട്: വടക്കന്‍ മലബാറിലെ ആരോഗ്യ രംഗത്ത് പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലിവര്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ജീവിതശൈലീ മാറ്റങ്ങള്‍ മൂലം വര്‍ധിച്ചുവരുന്ന കരള്‍ രോഗങ്ങള്‍ കണക്കിലെടുത്ത്, രോഗികള്‍ക്ക് ശാസ്ത്രീയവും കൃത്യതയാര്‍ന്നതുമായ ചികിത്സ ലഭ്യമാക്കുക എന്ന ബൃഹത്തായ ലക്ഷ്യമാണ് ഈ ക്ലിനിക്കിന് പിന്നിലുള്ളത്. ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബാസുരി , ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം ഡോ. മാത്യു ജേക്കബ് എന്നിവര്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ക്ലിനിക്കിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ‘നൂതന സാങ്കേതികവിദ്യയും മാനുഷികമായ പരിഗണനയും ഒത്തുചേരുന്ന ഒരു ചികിത്സാ സംസ്‌കാരമാണ് ലിവര്‍ ക്ലിനിക്കിലൂടെ ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. അതോടൊപ്പം ദൂരദേശങ്ങളില്‍ പോകാതെ തന്നെ ലോകോത്തര നിലവാരത്തിലുള്ള കരള്‍ രോഗ ചികിത്സ നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ പ്രാഥമിക ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു.
ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം ഡോ. മാത്യു ജേക്കബിന്റെ നേതൃത്വത്തില്‍ വിദഗ്ധരായ മെഡിക്കല്‍ സംഘമാണ് ലിവര്‍ ക്ലിനിക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഗ്യാസ്‌ട്രോ എന്‍ട്രോളജി, ഹെപ്പറ്റോളജി വിഭാഗങ്ങളില്‍ ലഭ്യമായ ഏറ്റവും പുതിയ ചികിത്സാ രീതികളാണ് ക്ലിനിക്കില്‍ ഒരുക്കിയിരിക്കുന്നത്. കരളിന്റെ ആരോഗ്യം അളക്കുന്നതിനുള്ള നൂതനമായ ഫൈബ്രോ സ്‌കാന്‍, അത്യാധുനിക എന്‍ഡോസ്‌കോപ്പിക് സംവിധാനങ്ങള്‍, ഫാറ്റി ലിവര്‍, സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രത്യേക ചികിത്സാ പ്രോട്ടോക്കോളുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രോഗീസൗഹൃദമായ അന്തരീക്ഷവും ഏറ്റവും മികച്ച മെഡിക്കല്‍ ഗുണനിലവാരവും ഉറപ്പാക്കാനുള്ള ആശുപത്രിയുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ക്ലിനിക്ക് സജ്ജമാക്കിയിരിക്കുന്നത്.
ആസ്റ്റര്‍ കേരളം ക്ലസ്റ്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ സൂരജ് .കെ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം ഡോ. മാത്യു ജേക്കബ്, ഡോ. കിരണ്‍ ഉമേഷ് രേവാങ്കര്‍, ഡോ.അരുണ്‍ ആര്‍.എം, ഡോ. ജെസില്‍ എസ്.എ തുടങ്ങിയവര്‍ പങ്കെടുത്ത വാര്‍ത്തസമ്മേളനത്തില്‍ സങ്കീര്‍ണ്ണമായ കരള്‍ രോഗങ്ങള്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കാനും രോഗികളുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നതുമാണ് തങ്ങളുടെ നയമെന്ന് അവര്‍ വ്യക്തമാക്കി. സമഗ്രമായ പരിശോധനാ സൗകര്യങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കുന്നതിലൂടെ ഈ മേഖലയിലെ രോഗികള്‍ക്ക് കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശ്വാസമാകും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി ഈ നമ്പറില്‍ ബന്ധപ്പെടുക: 7034734730, 7034001111
