കണ്ണൂര്‍ : ഹരിത രാഷ്ട്രീയത്തിന്റെ വഴികളില്‍ ന്യൂനപക്ഷ പിന്നോക്ക സമൂഹത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുവാന്‍ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പോരാട്ടങ്ങളില്‍ ധൈഷണിക മുന്നേറ്റം അനിവാര്യമാണെന്ന് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ഹരിതം ചരിത്ര പഠന കേന്ദ്രം പ്രസിദ്ധീകരിച്ച ടി പി മമ്മൂ സ്മരണിക പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പ്രസിദ്ധീകരണ സമിതി കണ്‍വീനര്‍ അഡ്വ. പി വി സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പുസ്തകം കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. കരീം ചേലേരി ഏറ്റുവാങ്ങി. ഹജ്ജിനു പോകുന്ന പഠന കേന്ദ്രം ട്രഷറര്‍ സി കെ പി റയീസിനെ തങ്ങള്‍ ഷാള്‍ അണിയിച്ചു. അന്തരിച്ച ജില്ലാ മുസ്ലിം ലീഗ് ജോയിന്റ് സെക്രട്ടറി ബി പി അബൂബക്കറിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥന നടത്തി. സി മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിഹ് മഠത്തില്‍, അഡ്വ. എം ടി പി കരീം, ഷജീര്‍ ഇഖ്ബാല്‍, എം പി എ റഹീം , പി കെ ഇസ്മത്ത്, അഷ്റഫ് ബംഗാളി മുഹല്ല, എസ് എല്‍ പി മുഹമ്മദ് കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ ഒ കെ സമദ് സ്വാഗതവും ട്രഷറര്‍ സി കെ പി റയീസ് കൃതജ്ഞതയും രേഖപ്പെടുത്തി.
ഹരിത രാഷ്ട്രീയത്തിന്റെ വഴികളില്‍ ധൈഷണിക പോരാട്ടങ്ങള്‍ അനിവാര്യം: മുനവ്വറലി തങ്ങള്‍
