പനത്തടിയിലെ ബിജെപി നേതാവ് രാമചന്ദ്രസറളായ സപ്തതി ദിനാഘോഷത്തില്‍ സ്വന്തമായി സ്ഥലമില്ലാതെ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് 5 സെന്റ് സ്ഥലം നല്‍കി

പാണത്തൂര്‍ പനത്തടിയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖനും, പൗരപ്രമുഖനുമായ പാണത്തൂര്‍ ചിറങ്കടവിലെ പി രാമചന്ദ്ര സറളായയുടെ സപ്തതി ദിനാഘോഷം പാണത്തൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ ചിറങ്കടവിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് നടത്തി. പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരി ഉദ്ഘാടനം ചെയ്ത് ഉപഹാര സമര്‍പ്പണം നടത്തി. കെ.കെ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വച്ച് സ്വന്തമായി സ്ഥലമില്ലാത്ത ഒരു കുടുംബത്തിന് വീട് നിര്‍മ്മിക്കുവാന്‍ 5 സെന്റ് സ്ഥലത്തിന്റെ രേഖ രാചചന്ദ്ര സറളായയും കുടുംബവും ചേര്‍ന്ന് നല്‍കി. ജനപ്രതിനിധികളായ കെ.ജെ ജെയിംസ്, സുപ്രിയ അജിത്, റീന തോമസ്, പ്രസീതാറാണി, ഭവ്യ പി.എസ്, എന്‍ വിന്‍സന്റ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ബളാല്‍ കുഞ്ഞികണ്ണന്‍, എം.വി കൃഷ്ണന്‍, എസ് മധുസൂദനന്‍ റാണിപുരം, പി തമ്പാന്‍, സുകുമാരന്‍ പുള്ളിക്കല്ല്, എം.ബി ഇബ്രാഹിം, മൈക്കിള്‍ എം പൂവത്താനി വിവിധ ക്ലബ് ഭാരവാഹികളായ സജിമോന്‍ കെ.ജി, സതീഷ് കുമാര്‍, കേരളാ സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രതിനിധി ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. എം ഷിബു സ്വാഗതവും, ജി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. സംഘ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും ബിജെപിയുടെയും നിരവധി ചുമതല വഹിച്ച രാചചന്ദ്ര സറളായ നിലവില്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗമാണ്.

 

error: Content is protected !!