കാഞ്ഞങ്ങാട്: കൊളവയല്‍ ആധ്യാത്മിക സമിതിയുടെ മകര ഭാരതി പുരസ്‌കാരം ചെറുവത്തൂര്‍ തിമിരി മാവത്തുകാട് ആചാര്യ ഭാസ്‌കരന്‍ ഗുരുസ്വാമിക്ക് സക്ഷമ കോഴിക്കോട് മേഖല സെക്രട്ടറിയും ആദ്യ മകര ഭാരതി പുരസ്‌കാര ജേതാവുമായ സി സി. ഭാസ്‌കരന്‍ സമ്മാനിച്ചു.5001രൂപയും പ്രശസ്തി പത്രവും, ഭാരത് മാതാ ഫലവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊളവയല്‍ വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം മുന്‍ പ്രസിഡന്റ് ആധ്യാത്മിക സമിതി രക്ഷാധികാരിയും, കൊളവയല്‍ അയ്യപ്പ ഭജന മന്ദിരം സ്ഥാപകനുമായ ബി. കെ. നാരായണ ഗുരുസ്വാമിയുടെ സ്മരണക്കു വേണ്ടിയാണ് മകര ഭാരതി പുരസ്‌കാരം നല്‍കുന്നത്. കൊളവയല്‍ വിവേകാനന്ദ വിദ്യാലയത്തില്‍ വെച്ച് നടന്ന ചടങ്ങ് പൂരക്കളി പണിക്കരും സംസ്‌കൃത പണ്ഡിതനുമായ പി. ദാമോദരപണിക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സമിതി പ്രവാസി കമ്മിറ്റി അംഗവും ജൂറി കമ്മിറ്റി അംഗവുമായ വിജയന്‍ കൊടവലം അധ്യക്ഷന്‍ വഹിച്ചു.
കേരള സര്‍ക്കാരിന്റെ പൂരക്കളി മറത്തു കളി മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നേടിയ അര്‍ഹയായ പി. ദാമോദരപണിക്കരെ സി. സി. ഭാസ്‌കരന്‍ ഷാള്‍ അണിയിച്ചു ഉപഹാം നല്‍കി ആദരിച്ചു. നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നന്ദിതയെ അനുമോദിച്ചു. കൊളവയല്‍ അദ്ധ്യാത്മിക സമിതി കോ. കോര്‍ഡിനേറ്റര്‍ രാമകൃഷ്ണന്‍ കൊത്തിക്കാല്‍ സ്വാഗതവും പുരസ്‌കാരപരിചവും നടത്തി. അശോകന്‍ ഗുരു സ്വാമി, സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് കെ. രവി, കെ പി കുമാരന്‍,ശശികുമാര്‍,പ്രമോദ് കൊത്തിക്കല്‍ മഹേഷ്, കെ.മഹേഷ് എന്നിവര്‍ സംസാരിച്ചു. ബിജു നന്ദി പറഞ്ഞു.
