കാഞ്ഞങ്ങാട്: സൗദിയില്‍ ബില്‍ഡിംഗിന് തീ പിടിച്ചതിനെ തുടര്‍ന്ന് റൂമിലേക്ക് പടര്‍ന്ന പുക ശ്വസിച്ച് തുരുത്തിയിലെ
പി.പി.മുഹമ്മദ് കുഞ്ഞി മരിച്ചു. മുഹമ്മദ് കുഞ്ഞിയുടെ കൂടെ താമസിച്ചിരുന്ന രണ്ട് ബംഗാളി സഹോദരങ്ങളില്‍ ഒരാള്‍ മരണപ്പെട്ടു, മറ്റൊരാള്‍ ജനലിലൂടെ ബില്‍ഡിംഗിന്റെ മൂന്നാം നിലയില്‍ നിന്നും പുറത്തേക്ക് ചാടി ഗുരുതരമായി പരിക്ക് പറ്റി ചികില്‍സയിലാണ്. എം.ടി.അമീര്‍ അലിയുടെയും പി.പി.സഫിയത്തിന്റെയും മകനാണ്
പി.പി.മുഹമ്മദ് കുഞ്ഞി. പി.പി.ഖലാം,പി.പി.റസാക്ക്,പി.പി.അഷറഫ്,പി.പി.നെസീമ എന്നിവര്‍ സഹോദരങ്ങളാണ്.
