വേലാശ്വരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി യാഥാര്‍ത്ഥ്യത്തിലേക്ക് ; ഉദ്ഘാടനം 10 ന്

കാഞ്ഞങ്ങാട്: ഒരു നാടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. വേലാശ്വരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഉദ്ഘാടനം മെയ് 10ന് നടക്കും. നാടകം, നൃത്തം, സംഗീതം, ചിത്രകല തുടങ്ങിയ കലകളെ പ്രോത്സാഹിപ്പിച്ച് നാട്ടുകാര്‍ക്ക് ആസ്വാദകരമായ കലാവിരുന്ന് ഒരുക്കുവാനും, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രദേശത്തെ കലാകാരന്മാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നതിനും വേലാശ്വരം കേന്ദ്രമാക്കി വേലാശ്വരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. വേലാശ്വരം ജി. യു. പി. സ്‌കൂളില്‍ നാളെ വൈകിട്ട് 6.30ന് കേരള ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ കെ. വി. കുഞ്ഞിരാമന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. നാടക നടി അമ്മിണി ചന്ദ്രാലയം ലോഗോ പ്രകാശനം ചെയ്യും. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡന്റ് കെ.വി. സുകുമാരന്‍
അദ്ധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.സബീഷ് ,
അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി, പുല്ലൂര്‍പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.കെ. സബിത,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ. മഞ്ജിഷ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ബിന്ദു, പി.കൃഷ്ണന്‍ കോടാട്ട്,കെ.വി. കൃഷ്ണന്‍ രാവണീശ്വരം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. തമ്പാന്‍,എ. കൃഷ്ണന്‍,ദീപ പ്രവീണ്‍, വി കെ.നളിനി, വേലാശ്വരം ജി.യു.പി സ്‌കൂള്‍
ഹെഡ്മാസ്റ്റര്‍ വിഷ്ണു നമ്പൂതിരി,കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറംപ്രസിഡന്റ് സുരേഷ് മോഹന്‍ എന്നിവര്‍ ആശംസകള്‍ നേരും. സെക്രട്ടറി എ.പ്രകാശന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.വി.രവീന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറയും.5 ന് തട്ടുമ്മലില്‍ നിന്നും വാദ്യമേളങ്ങളോടു കൂടി വിളംബര ഘോഷയാത്ര, മഡിയന്‍ ക്ഷേത്ര പാലക മാതൃസമിതിയുടെ മെഗാ തിരുവാതിര, തുടര്‍ന്ന് കൊല്ലം അയനം നാടകവേദിയുടെ ഒറ്റമുറിയിലെ പെണ്ണ് എന്ന സാമൂഹ്യ നാടകവും ഉണ്ടാകും. വാര്‍ത്ത സമ്മേളനത്തില്‍ ഭാരവാഹികളായ കെ.വി.സുകുമാരന്‍, എ.പ്രകാശന്‍, എ കെ.ഗോപാലന്‍, അഡ്വ.ഗിരീഷ് കുമാര്‍, പി.വിനോദ്, വി.ബാബു, കെ.വി.കുമാരന്‍ എന്നിവര്‍ സംബന്ധിച്ചു

 

error: Content is protected !!