കാഞ്ഞങ്ങാട്: ജീവിതം നശിപ്പിക്കുന്ന സകലവിധ ലഹരികള്‍ക്ക് എതിരെ റിട്ടേണ്‍ സെമിനാര്‍
മെയ് 16ന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുമെന്ന് സംഘാടകരായ സോഷ്യല്‍ ആന്റ് എജുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണി വരെയാണ് പൂര്‍ണ്ണമായി സൗജന്യമായി സെമിനാര്‍ നടക്കുന്നത് .രംഗീഷ് കടവത്ത്, ജോമോന് ഫാഗിയോസ്, ഡോ.ബി.സന്ദീപ് എന്നിവര്‍ ക്ലസെടുക്കും. മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും മൊബൈല്‍ അഡിക്ഷന്, മാനസികാരോഗ്യം എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണവും ആവശ്യമായ ഗൈഡന്‍സും ഡിജിറ്റല്‍ അഡിക്ഷന്, ഫോണ്‍ ആസക്തി എന്നിവക്ക് ആവശ്യമായഗൈഡന്സും നല്‍കും. സെമിനാര്‍ സംബന്ധിക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447388428,702554 4557. വാര്‍ത്ത സമ്മേളനത്തില്‍ സി.ബിജു, പ്രിന്‍സ് ജോസഫ്, ദിനേശ് ബാബു, എം ആര് അനില്‍, സുനില്‍ കുഞ്ഞിമോന് എന്നിവര്‍ സംബന്ധിച്ചു.
