പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന്റെ കീഴില്‍ നടന്നു വരുന്ന മൂന്നാമത് വൈശാഖ നടനം ദേശീയ നൃത്യോത്സവത്തില്‍ മോഹിനിയാട്ടത്തിന്റെ ലാസ്യ ലാവണ്യം കൊണ്ട് ഗോകുലം ഗോശാല സമ്പന്നമായി. ഡോ സംപീത കേശവന്‍ എന്ന അനുഗ്രഹീത കലാകാരി അക്ഷരാര്‍ത്ഥത്തില്‍ ആസ്വാദകരെ വിസ്മയിപ്പിച്ചു. കേരളത്തിന്റെ തനത് നൃത്തരൂപമായ മോഹിനിയാട്ടത്തില്‍ ബിന്ദു മാരാരും സംഘവും ധേനു മണ്ഡപത്തില്‍ നൃത്തം അവതരിപ്പിച്ചു. കാസര്‍ഗോഡ് ജില്ലയിലെ പ്രശസ്ത നര്‍ത്തക ദമ്പതിമാരായ രാമചന്ദ്രന്‍ ധന്യ രാമചന്ദ്രന്‍ എന്നിവരുടെ ഭരതനാട്യവും നന്ദി മണ്ഡപത്തില്‍ അരങ്ങേറി. വൈശാഖ നടനത്തിന്റെ ഏഴാം നാളില്‍ സിനിമാതാരം അമൃത കര്‍ത്താ നൃത്തം ചെയ്യും.
