പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാ പീഠത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന മൂന്നാമത് ദേശീയ നൃത്യോത്സവത്തില്‍ ചെന്നൈയില്‍ നിന്നുള്ള പ്രശസ്ത നര്‍ത്തകി പ്രിയാ മുര്ളെയും സംഘവും ചേര്‍ന്നവതരിപ്പിച്ച നവ വിധ ഭക്തി എന്ന നൃത്യ നാടകം ആസ്വാദകര്‍ക്ക് ഒരു നവ്യാനുഭവമായിരുന്നു. മലയാളം തമിഴ് സിനിമാ താരം സിന്ധു ശ്യാം ഭരതനാട്യം അവതരിപ്പിച്ചു. ഉദുമ നിയമസഭാ മണ്ഡലത്തില്‍ നിന്നും ജയിച്ചു വന്ന നീലകണ്ഠന് എം എല്‍ എ കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന് എന്നിവര്‍ ഗോശാല സന്ദര്‍ശിച്ചു . ഇരുവരെയും ഗോശാല സ്ഥാപകനും പരമ്പര വിദ്യാപീഠം ആചാര്യനുമായ വിഷ്ണു ഹെബ്ബാര്‍ ആദരിച്ചു
