കാഞ്ഞങ്ങാട്: അന്താരാഷ്ട്ര നഴ്‌സസ് വാരാഘോഷം കാസര്‍കോട് ജില്ലയില്‍ ആരംഭിച്ചു.മെയ് 12 വരെയാണ് വിവിധ പരിപാടികളോടെ ജില്ലയില്‍ ആഘോഷിക്കുന്നത്. അമ്മയും കുഞ്ഞും ആശുപത്രിയില്‍ ജില്ല നഴ്‌സിംഗ് ഓഫീസര്‍ മിനി ജോസഫ് പതാക ഉയര്‍ത്തി. ഉദ്ഘാടനസമ്മേളനം ദേശീയ ആരോഗ്യദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ സന്തോഷ് ബി ഉദ്ഘാടനം ചെയ്തു. അമ്മയും കുഞ്ഞും ആശുപത്രി നഴ്‌സിംഗ് സുപ്രണ്ട്
എ ലത അധ്യക്ഷത വഹിച്ചു. ജില്ല ആശുപത്രി കാഞ്ഞങ്ങാട് സൂപ്രണ്ട് എം പി ജീജ, ജില്ല ആശുപത്രി നഴ്‌സിംഗ് സുപ്രണ്ട്
സി.ലളിതംബിക പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ സ്റ്റെല്ല ജോസഫ് എന്നിവര്‍ സംസാരിച്ചു. ഗവണ്മെന്റ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പാള്‍ സി പി കെ ജയപ്രകാശ് നഴ്‌സസ് ദിന സന്ദേശം നല്‍കി .ജില്ല നഴ്‌സിംഗ് ഓഫീസര്‍ മിനി ജോസഫ് സ്വാഗതവും സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ ബിനി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു
തുടര്‍ന്ന് കാഷ്വാലിറ്റി എമര്‍ജന്‍സി മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ കാസര്‍കോട് ഗവണ്മെന്റ് നഴ്‌സിംഗ് കോളേജ് ലെ അസിസ്റ്റന്റ് പ്രൊഫസര്‍ വി.പി.ദിലീപ് ക്ലാസ്സ് എടുത്തു.പരിപാടി പ്രചാരണര്‍ത്ഥം കാഞ്ഞങ്ങാട് ടൗണില്‍
വിളംബരജാഥ നടന്നു.വിവിധ സ്ഥാപനങ്ങളിലെ നേഴ്‌സ് മാരും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് മാരും പങ്കെടുത്തു.
