കാസര്‍കോട്: തുടര്‍ച്ചയായി ലഹരി കേസുകളില്‍ പ്രതിയാകുന്നവരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലിലാക്കാന്‍ അനുമതി നല്കുന്ന ആക്ട് പ്രകാരം കാസര്‍കോട് സ്വദേശിയെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ എടച്ചേരി ശാസ്താനഗര്‍ സ്വദേശി എ.എം. മുഹമ്മദ് അഷ്റഫ് (26) ആണ് കാസര്‍കോട് പോലീസ് പിടിയിലായത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മേല്‍പറമ്പ്, കുമ്പള എന്നീ സ്റ്റേഷന് പരിധികളിലായി അതീവ ഗൗരവകരമായ മൂന്ന് കേസുകളാണ് നിലവിലുള്ളത്. മേല്പ്പറമ്പയില് വാണിജ്യാടിസ്ഥാനത്തിലുള്ള മയക്കുമരുന്ന് ശേഖരം കൈവശം വെച്ചതിനും കുമ്പളയില്‍ മയക്കുമരുന്ന് വില്‍പ്പന, ഗൂഢാലോചന, കുമ്പളയില്‍ തന്നെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളും പ്രതിയുടെ പേരിലുണ്ട്. . കാസര്‍കോട് പോലീസ് ഇന്‍സ്പെക്ടര്‍ പി.നളിനാക്ഷന്, സബ് ഇന്‍സ്പെക്ടര്‍ സി. ആര്.മൗഷമി, സി.പി.ഒ മാരായ വിജിത്ത്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
