രാവണീശ്വരം: കടുത്ത ചൂടിനെ നേരിടാന്‍ പൊതുജനങ്ങള്‍ക്കും യാത്രക്കാരും തൊഴിലാളികള്‍ക്കുമായി ചിത്താരി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ രാമഗിരിയില്‍ തണ്ണീര്‍പ്പന്തല്‍ ആരംഭിച്ചു.
തണ്ണീര്‍പ്പന്തല്‍ ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. പവിത്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കരുണാകരന് കുന്നത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എ. ബാലന് അധ്യക്ഷത വഹിച്ചു.
മുഹമ്മദ് കുഞ്ഞി, രവി കൊളവയല്‍, കുഞ്ഞികൃഷ്ണന്, വേണുഗോപാലന്‍, പ്രേമ രാമഗിരി, നളിനി, ശ്രീധരന് തണ്ണോട്ട്, രതീഷ് വെള്ളംതട്ട, വാസു, മധു കൊളവയല്‍ എന്നിവര്‍ സംസാരിച്ചു.
