കാഞ്ഞങ്ങാട്:ഐ എന്‍ ടി യു സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ മെയ് ദിന റാലി നടന്നി.
കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്ന് ആരംഭിച്ച റാലിയില്‍ നൂറ് കണക്കിന് തൊഴിലാളികള്‍ അണിനിരന്നു.
പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ സമാപിച്ച റാലി കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ
ഉത്ഘാടനം ചെയ്തു.ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി .ജി. ദേവ് അദ്ധ്വക്ഷനായി. തോമസ്സ് സെബാസ്റ്റ്യന്‍, ടി.വി. കുഞ്ഞിരാമന്‍,ഉമേശന്‍ വേളൂര്‍, ജോയ് ജോസഫ് , സി.ഒ സജി , ലതാ സതീഷ് , കെ.കുഞ്ഞമ്പു, പി ബാലകൃഷ്ണന്‍. മാധവന്‍ നായര്‍ ,പി വി ബാലകൃഷ്ണന്‍, ബി.സി. കുമാരന്‍ , ശ്രീജ, രേഖ, ലക്ഷ്മി , പുഷ്പ, കെ. സുരേഷ് കുമാര്‍ , ടോണി .സി.ജി ,സി.സത്യന്‍ ഉപ്പള, പി.വി. ചന്ദ്രശേഖര്‍, കെ.സി.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സംഘടന നേതാക്കള്‍ റാലിക്ക് നേതൃത്വം നല്കി.
