കരിന്തളം:ബസ്സില്‍ നിന്നും വീണു കിട്ടിയ 16,000 രൂപ ഉടമസ്ഥന് തിരികെ നല്‍കി ബസ്സ് ജീവനക്കാര്‍ മാതൃകയായി.
പരപ്പ വരഞ്ഞൂര്‍ നീലേശ്വരം വാഴുന്നോറടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഭഗവതി ബസ്സ് ജീവനക്കാരായ കരിന്തളം കോയിത്തട്ടയിലെ മനോജ്, ബിരിക്കുളത്തെ വൈഷ്ണവ് എന്നിവരാണ് പണം ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്‍കി മാതൃക പ്രവര്‍ത്തനം കാഴ്ചവെച്ചത്. വെളളിയാഴ്ച് ഉച്ചയ്ക്കാണ് ജീവനക്കാര്‍ക്ക് ബസില്‍ നിന്നും പണം കളഞ്ഞു കിട്ടിയത്.അപ്പോള്‍ തന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും വിവരങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഉടമസ്ഥനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.പണം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് രാത്രി ഏറെ വൈകി ഉടമസ്ഥനെ തിരിച്ചറിയുന്നത്. പരപ്പ കട നടത്തുന്ന ചായ്യോം സ്വദേശിയുടെതാണ് നഷ്ടപ്പെട്ട പണം.ഇന്ന് രാവിലെ പരപ്പയില്‍ വെച്ച് പണം ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ചു. രണ്ട് മാസം മുമ്പ് ഇതേ ബസില്‍ നിന്നും പണം അടങ്ങിയ പേഴ്‌സ് ലഭിക്കുകയും അതും ഉടമയ്ക്ക് തിരിച്ചു നല്‍കി മാതൃക കാട്ടിയിട്ടുണ്ട് ഇരുവരും.
