ജില്ലയില്‍ 1000 കേന്ദ്രങ്ങളില്‍ ദാഹജല പന്തലുകളുമായി ഡിവൈഎഫ്‌ഐ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് പട്ടണത്തില്‍ നടന്നു

കാഞ്ഞങ്ങാട്:കൊടും വേനലില്‍ കുടി നീരുമായി ജില്ലയില്‍ ആയിരം കേന്ദ്രങ്ങളില്‍ ദാഹജല സംവിധാനം ഒരുക്കി ഡിവൈഎഫ്‌ഐ. പട്ടണങ്ങളില്‍ എത്തുന്ന പൊതുജനങ്ങള്‍,,വ്യാപാര സ്ഥാപനങ്ങളിലെ ആളുകള്‍,വിവിധ മേഖലയിലെ തൊഴിലാളികള്‍തുടങ്ങി നിരവധി ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന കുടിവെള്ള സംവിധാനം വേനല്‍ക്കാലം മുഴുവന്‍ എല്ലാ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രധാന കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.,സ്‌നേഹമൊരു കുമ്പിള്‍ ദാഹജല പന്തലുകള്‍ എന്ന സന്ദേശവുമായി നടത്തുന്ന കുടിവെള്ള വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നടന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് യതീഷ് വാരിക്കാട്ട് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി ഗിനിഷ്, ബ്ലോക്ക് ട്രഷറര്‍ ദീപുരാജ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച സ്വാഗതം പറഞ്ഞു.ബ്ലോക്ക് കമ്മിറ്റി അംഗങ്ങള്‍,മേഖലാ കമ്മിറ്റി അംഗങ്ങള്‍,പൊതുപ്രവര്‍ത്തകര്‍,നാട്ടുകാര്‍ തുടങ്ങിയ നിരവധി ആളുകള്‍ പങ്കെടുത്തു.

 

error: Content is protected !!