കാഞ്ഞങ്ങാട്: വസ്ത്ര ഫാഷന്‍ രംഗത്ത് സമാനതകളില്ലാത്ത പുതുമകള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ച ഇമ്മാനുവല്‍ സില്‍ക്‌സ് ഇക്കുറി നവ ദമ്പതികള്‍ക്ക് മലേഷ്യന്‍ യാത്രയാണ് ഓഫര്‍ ചെയ്യുന്നത്. കാര്‍ണിവലിനോട് അനുബന്ധിച്ച് അവതരിപ്പിക്കുന്ന shop & Fly മലേഷ്യ പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികളായ നവദമ്പതികള്‍ക്ക് മലേഷ്യയിലേക്ക് സൗജന്യ വിമാന യാത്ര നടത്താനുള്ള സുവര്‍ണാവസരമാണ് ഇമ്മാനുവല്‍ സില്‍ക്‌സ് ഒരുക്കിയിരിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനവും പവിത്രവുമായ നിമിഷമാണ് വിവാഹം. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തെക്കാള്‍ ഉപരി രണ്ട് കുടുംബങ്ങളുടെ കൂടി ച്ചേരലായും സംസ്‌കാരങ്ങളുടെ ആഘോഷമായും വിവാഹം മാറുന്നു. കാര്‍ണിവലിനോട് അനുബന്ധിച്ച് വിപുലമായ കാഞ്ചിപുരം പട്ടുസാരികളുടെ രാജകീയ ശേഖരം മുതല്‍ ട്രെന്റി ഡിസൈന്‍ ലഹങ്കകള്‍ വരെ വധുക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വരന്‍മാര്‍ക്കായി പ്രിമിയം ഷര്‍വാണികള്‍,ജോദ്പുരി സ്യൂട്ടുകള്‍ ആധുനികമായ കോട്ട് സ്യൂട്ടുകള്‍ എന്നിവയുടെ അതി മനോഹരമായ നിര തന്നെയുണ്ട്. എല്ലാ വിവാഹ പര്‍ച്ചേസിനും ഉറപ്പായ ഡിസ്‌കൗണ്ടും സമ്മാന കൂപ്പണുകളും അതിശയിപ്പിക്കുന്ന സമ്മാനങ്ങളും കസ്റ്റമര്‍ക്കായി കാത്തിരിക്കുന്നു.
ഷോറൂമില്‍ നടന്ന വെഡിംഗ് കാര്‍ണിവലിന്റെ ഔപചാരികമായ ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് വൈസ് ചെയര്‍മാന്‍ വി.കെ രാജന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സമ്മാന കൂപ്പണിന്റെ പ്രകാശനം കേരള ബാങ്ക് മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.എസ് ഗിരീഷ് കുമാര്‍ കേരള വ്യാപാരി വ്വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് സി കെ.ആസിഫിന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ സി പിഫൈസല്‍, ടി പി സക്കറിയ, പി ആര്‍ ഒ മൂത്തല്‍ നാരായണന്‍, ഷോറൂം മാനേജര്‍ ടി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
