രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ സമ്മര്‍ കബഡി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

രാവണീശ്വരം: കായിക ക്ഷമതയിലൂടെ കുട്ടികളുടെ കഴിവ് വര്‍ദ്ധിപ്പിക്കുക, കബഡിയില്‍ പരിശീലനം നല്‍കി സംസ്ഥാന ദേശീയ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ സമ്മര്‍ കബഡി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മുക്കൂട് ഒറവങ്കര ജില്ലാ പഞ്ചായത്ത് ഇന്‍ഡോര്‍ കബഡി കോര്‍ട്ടില്‍ നടന്ന പരിശീലന ക്യാമ്പ് അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കബഡി കോച്ച് ജഗദീഷ് കുമ്പള മുഖ്യാതിഥിയായി. സംഘാടക സമിതി ചെയര്‍മാന്‍ ഒ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ജഗദീഷ് കുമ്പളയുടെ ശിക്ഷണത്തിലാണ് ക്യാമ്പില്‍ കബഡി യില്‍ പരിശീലനം നല്‍കുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് വെള്ളംതട്ട,വാര്‍ഡ് മെമ്പര്‍മാരായ ദീപ വിനോദന്‍, ദീപ പ്രവീണ്‍, എസ്. എം. സി. ചെയര്‍മാന്‍ എ. വി. പവിത്രന്‍, പി.ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണന്‍,സുനിത ടീച്ചര്‍, സി. രവി, മണിരാജ്, ദീപുരാജ് ഒറവങ്കര, ശശി ചിറക്കാല്‍, ധന്യ അരവിന്ദ്, പ്രകാശമാക്കി, ജിതേഷ് കോളിക്കര എന്നിവര്‍ സംസാരിച്ചു. കായികാധ്യാപിക ലീമ സെബാസ്റ്റ്യന്‍ സ്വാഗതവും സി. ഷിജിത്ത് നന്ദിയും പറഞ്ഞു. പരിപാടിയില്‍ വച്ച് അജാനൂര്‍ ഗ്രാമപഞ്ചായത്ത് രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച സ്‌പോര്‍ട്‌സ് സ്‌കിറ്റിന്റെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് വി. വി.തുളസി നിര്‍വഹിച്ചു. സമ്മര്‍ കബഡി ദിവസവും രാവിലെ 6. 30ന് പരിശീലനം ആരംഭിക്കും.

 

error: Content is protected !!