ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി കെ ശ്യാമക്ക് ചികിത്സാ സഹായം നല്‍കി

കരിന്തളം: കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ പെരിയങ്ങാനത്ത് ക്യാന്‍സര്‍ ബാധിച്ചു തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ നടത്തി വരുന്ന ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി കെ ശ്യാമയുടെ ചികിത്സയ്ക്ക് വേണ്ടി കരിന്തളം സ്വാന്തനം പുരുഷ സ്വയം സഹായ സംഘം സ്വരൂപിച്ച സഹായ ഫണ്ട് ചികിത്സ സഹായ കമ്മിറ്റി കണ്‍വീനര്‍ മനോജ് തോമസിന് കൈമാറി. യോഗത്തില്‍ സംഘം പ്രസിഡന്റ് കെ കെ നാരായണന്‍ അധ്യക്ഷത വഹിച്ചു മനോജ് തോമസ്, വി ബാലകൃഷ്ണന്‍, എം സജീഷ്, പി വി ബാലകൃഷ്ണന്‍, കെ പ്രസാദ് ,പി ബിജുമോന്‍, എം വി അപ്പുഞ്ഞി. പി രാഘവന്‍, ഒ ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു സംഘം സെക്രട്ടറി വി രാജമോഹനന്‍ സ്വാഗതവും ട്രഷര്‍ ബി ദാമോദരന്‍ നന്ദിയും പറഞ്ഞു

 

error: Content is protected !!