അയ്യങ്കാവ് കു ലോം തറവാട് പുന: പ്രതിഷ്ഠ ബ്രഹ്മകലാശ മഹോല്‍സവം 26 മുതല്‍

കാഞ്ഞങ്ങാട്: അയ്യങ്കാവ് കൂലോം തറവാട് പുനപ്രതിഷ്ഠാ മ ഹോല്‍സവം 26 മുതല്‍ 29 വരെ വിവിധ പരിപാടിക ളോടെ നടക്കുമെന്ന് ഭാരവാഹികള്‍വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 26ന് രാവിലെ 10ന് കലവറ നിറക്കല്‍.വൈകിട്ട് 6ന് രതീഷ് കണ്ടുടക്കം നയിക്കുന്ന ഗ്രാമ ഫോണ്‍ പരപ്പയുടെ ആനന്ദഗീതം ഭജന്‍സ്. 7 ന് കുറ്റിപൂജ, 8 ന് അയ്യങ്കാവ് പ്രദേശ ത്തെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ നാട്ടരങ്ങ്. 27ന് വൈകിട്ട് 5ന് ആചാര്യ വര വേല്‍പ്പ്, തുടര്‍ന്ന് 6 മണി മുതല്‍ സമൂഹ പ്രാര്‍ത്ഥന, ആചാര്യവരണം, മഹാസുദര്‍ശന ഹോമം, ആവാഹനം, ഉച്ഛാടനം, മറ്റു താന്ത്രിക കര്‍മ്മങ്ങള്‍ എന്നിവ നടക്കും. 6.30ന് പ്രിയദര്‍ശനി തച്ചങ്ങാടിന്റെ കൈ ക്കൊട്ടികളിയും ഏഴ് മണിക്ക് എറണാകുള ത്തെ വെല്‍നസ് ഹോസ്പിറ്റല്‍ സൈ ക്കോളജിസ്റ്റ് അനൂപ് വൈക്കത്തിന്റെ പ്രഭാഷണവും നടക്കും.രാത്രി 9 മണിക്ക് മഴവില്‍ മ നോരമ കിടിലം റിയാലിറ്റി ഷോ ഫെയിമുകളുടെ ഡാന്‍സ് നൈറ്റ്. 28ന് രാവിലെ 6 ന് ഗണപതി ഹോമം, ത്രികാല പൂജ, ബിംബശുദ്ധിപൂജ, മറ്റു താന്ത്രിക കര്‍മ്മങ്ങള്‍ എന്നിവ നടക്കും,6.30ന് ശ്രീദുര്‍ഗ കാനം അവതരിപ്പിക്കുന്ന മംഗലം കളിയും 7 ന് മാതൃസമിതി അയ്യങ്കാവിന്റെ നേതൃത്വത്തില്‍ മെഗാ തിരുവാതിരയും നടക്കും.8 ന് ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീനാഥ് ശിവശങ്കരന്‍ നയിക്കുന്ന കാലിക്കറ്റ് ടാലന്റ് മ്യൂസിക്ക് ബ്രാന്റിന്റെ മെഗാ ലൈറ്റ് ഷോ ഗാനമേള. 29ന് രാവി ലെ 5 ന് ഗണപതി ഹോമവും മറ്റ് താന്ത്രിക കര്‍മ്മങ്ങളുമുണ്ടാകും.തുടര്‍ന്ന് രാവി ലെ 9.46 മുതല്‍ 11.25 വരെ ക്ഷേത്ര പാലകന്‍, വിഷ്ണു മൂര്‍ത്തി, അടുക്കത്ത് ചാമുണ്ഡി, കാലിച്ചാന്‍ ദൈവം, മന്ത്ര മൂര്‍ത്തികള്‍ എന്നിവയുടെ പ്രതിഷ്ഠ. തുടര്‍ന്ന് 6 ന് മണിക്ക് ലക്ഷം ദീപം സമര്‍പ്പണവും നടക്കും. വാര്‍ത്ത സ മ്മേളനത്തില്‍ ആ ഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ.ദാ മോദരന്‍ ആര്‍ക്കി ടെക്റ്റ്, വൈസ് ചെയര്‍മാന്‍ എ. കുഞ്ഞിരാമന്‍, ജനറല്‍ കണ്‍വീനര്‍ ഐ ശശിധരന്‍, ട്രഷറര്‍ ശശി കൊമ്പിച്ചനടുക്കം, ഭരണ സമിതി പ്രസിഡന്റ് സുകുമാരന്‍ കാലിക്കടവ്, എം.കെ ഭാസ്‌കരന്‍, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ചാപ്പയില്‍ ബാലകൃഷ്ണന്‍, കണ്‍വീനര്‍ സുജ കൊമ്പിനടുക്കം, കെ.പി കൃഷ്ണന്‍ കാവുങ്കാല്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!