എണ്ണപ്പാറ മലയാറ്റുകര കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തലാക്കുക: എസ് ടി മോര്‍ച്ച

എണ്ണപ്പാറ: മലയാറ്റുകരയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം എത്രയും വേഗത്തില്‍ നിര്‍ത്തലാക്കണമെന്ന് എസ് ടി മോര്‍ച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നതിന് സമീപം 100ഓളം പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ ആണ് താമസിക്കുന്നത്. ഉന്നതിക്കകത്തായി അസുഖബാധിതരായ നിരവധി വ്യക്തികള്‍ ആണ് ഉള്ളത്. അതുകൊണ്ട് തന്നെ കരിങ്കല്‍ ക്വാറിയില്‍ വരുന്ന പൊടി പടലങ്ങള്‍ ശ്വസിച്ചാല്‍ വീണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.കൂടാതെ ഈ പ്രാദേശമാകെ കുടിവെള്ള പ്രശ്‌നം അനുഭവപ്പെടും. സകല ജീവജാലങ്ങള്‍ക്ക് പോലും ഭീഷണി നേരിടേണ്ടി വരും. കരിങ്കല്‍ ക്വാറിക്ക് സമീപത്തായി വലിയൊരു കുടിവെള്ള സ്രോതസ്സ് ഉണ്ടായിരുന്നു. അത് ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്. കരിങ്കല്‍ ക്വാറിക്കെതിരെ ജനകീയ സമിതി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് എസ് ടി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ടി ഡി ഭരതന്‍, എസ് ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് നാരായണ നായിക്ക്, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സി കെ.ലീല, സെക്രട്ടറി സനീഷ് കുമാര്‍ കാനത്തില്‍, ജില്ലാ കമ്മിറ്റി മെമ്പര്‍ രാജന്‍ ബലിപ്പാറ, എസ് ടി മോര്‍ച്ച വെള്ളരിക്കുണ്ട് മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജ എന്നിവര്‍ സന്ദര്‍ശിച്ചു.

 

error: Content is protected !!