ദേശീയ വടംവലി താരത്തിന് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക്

പരപ്പ: വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടി ബാനത്തെ അഭിമാനമായി അഭിനി. പരപ്പ മുണ്ടാത്ത് വിജയന്‍ ഉഷ ദമ്പതികളുടെ മകളാണ്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നും ബി എസ് സി കെമിസ്ട്രി ബിരുദദാരിയാണ് അഭിനി. ജൂനിയര്‍ വിഭാഗത്തില്‍ രണ്ട് തവണയും യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജ് നാഷണല്‍ വടംവലി ക്യാമ്പിലും സ്വര്‍ണ്ണ മെഡലും നേടിയിട്ടുണ്ട്. ഇതിന്റെ ഗ്രേസ് മാര്‍ക്കുകള്‍ പരീക്ഷക്ക് ഏറെ സഹായകരമായിട്ടുണ്ടയെന്ന് അഭിനി പറഞ്ഞു.

 

error: Content is protected !!