കുമ്പള: മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി കുമ്പള എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനും എം ഡി എം എ യും കഞ്ചാവുമായി യുവാവ് പിടിയിലായി. മൊഗ്രാല്‍ സൈനുദ്ദീന്‍ നഗര്‍ സ്വദേശി നൂറുന്നിസ ഹൗസില്‍ മുസമ്മില്‍ (31) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.54 ഓടെ മൊഗ്രാല്‍ സൈനുദ്ദീന്‍ നഗറിലെ ഇയാളുടെ വീട്ടില്‍ വെച്ചാണ് കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.വി.ശ്രാവണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും
3.587 ഗ്രാം മെത്താംഫിറ്റമിനും 4.5 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതിക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് 22( ബി), 20 (ബി) (ഐ ഐ ) (എ ) വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എം വി ജിജിന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം എം അഖിലേഷ്, വി ജിതിന്‍, വി.അവിനാഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി. ബിജില, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെയും തൊണ്ടിമുതലുകളെയും കോടതിയില്‍ ഹാജരാക്കി.
