ചിറയിന്‍കീഴില്‍ ഉറക്കത്തില്‍ പാമ്പുകടിയേറ്റ് 8 വയസ്സുകാരന്‍ മരിച്ചു; വീട്ടില്‍ നിന്ന് മൂര്‍ഖനെ പിടികൂടി

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ചു. അഴൂര്‍ മൂലേല്‍ വീട്ടില്‍ അനുവിന്റെ മകന്‍ദിക്ഷല്‍ ആണ് മരിച്ച്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.വീട്ടില്‍നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേല്‍ക്കുകയായിരുന്നു. കാലില്‍ എന്തോ കടിച്ചതായി കുട്ടി പറഞ്ഞതായാണ്വിവരം. തുടര്‍ന്ന് കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന്മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍ക്കും.

error: Content is protected !!