യുദ്ധം തൊഴിലാളികളുടെ ജീവിതത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു: ആര്‍.ചന്ദ്രശേഖരന്‍; ഐ എന്‍ ടി യു സി ജില്ലാ നേതൃയോഗം കാഞ്ഞങ്ങാട്ട് നടന്നു

കാഞ്ഞങ്ങാട്: അധികാര കൊതിയോടെ നടക്കുന്ന യുദ്ധം ലോകത്താകമാനമുള്ള തൊഴിലാളികളുടെ ജീവിതത്തില്‍ ഭീകരമായ പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നും തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കപ്പെടുന്നു എന്നും ഐ.എന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് ശ്രമിക് ഭവനില്‍ നടന്ന
കാസര്‍കോട് ജില്ലാ ഐ.എന്‍.റ്റി.യു.സി നേതൃ സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വരുന്ന മെയ് ദിനം കേരളത്തില്‍ ഉടനീളം ഐ.എന്‍.റ്റി.യു.സി.യുദ്ധ വിരുദ്ധ ദിനമായി ആചരിക്കുമെന്നും, യുദ്ധ വിരുദ്ധ റാലികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലം ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് അനുകൂലമായിരിക്കുമെന്നും, തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി മനസ്സിലാക്കി, പരിഹാരങ്ങള്‍ കാണാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഐ.എന്‍.റ്റി.യു.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി.ജി.ദേവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയവരായ എ.ഷിബു(കള്ള് ചെത്ത്),ബബിത ബേബി(ബ്യൂട്ടീഷ്യന്‍), മേരി മെല്‍ഡ പി (പാചകം )എന്നിവരെ ആര്‍.ചന്ദ്രശേഖരന്‍ ആദരിച്ചു.
ഡി സി സി പ്രസിഡണ്ട് പി.കെ.ഫൈസല്‍ മുഖ്യാതിഥിയായി.തോമസ് സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു.
ഐ.എന്‍.റ്റി.യു. സി യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് കാര്‍ത്തിക് ശശി ട്രേഡ് യൂണിയന്‍ നിയമങ്ങളെ പറ്റി,ലേബര്‍ കോഡിനെ പറ്റി വിശദീകരിച്ചു. വി.വി. ശശീന്ദ്രന്‍ , ജനാര്‍ദ്ദനന്‍, എന്‍. ഗംഗാധരന്‍ , കുഞ്ഞിരാമന്‍. ടി .വി , സി. ഒ. സജി, കെ.വി രാഘവന്‍, കെ. എ. മാധവന്‍ നായര്‍, ലത സതീഷ്, ബി.സി . കുമാരന്‍, എ.കുഞ്ഞമ്പു, മാധവന്‍ നായര്‍, പത്മനാഭന്‍ , ബിജു ജോണ്‍, അര്‍ജ്ജുനന്‍ തായലങ്ങാടി,സി.യു റ്റോക്കി, സത്യന്‍ സി ഉപ്പാള , പി .യു . ചന്ദ്രശേഖരന്‍,സുരേഷ് കുമാര്‍ , ടി.സി രാജന്‍, പി യു . ബാലകൃഷ്ണന്‍, കളളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് രജിത എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!