നീലേശ്വരം: ഓട്ടോ ഡ്രൈവര്‍ കാണാതായി പരാതി. നീലേശ്വരം കോണ്‍വെന്റ് ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍
മടിക്കൈ അടുക്കത്ത് പറമ്പിലെ എം സി ചന്ദ്രനെയാണ് ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്.
വൈകിട്ട് 3.30 മണിയോടെയാണ് കെ എല്‍ 60 യു7343 നമ്പര്‍ ഓട്ടോറിക്ഷയുമായി വീട്ടില്‍ നിന്ന് പോയത്. പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവുമില്ല. ഇയാളെ കണ്ടു കിട്ടുകയാണെങ്കില്‍ നീലേശ്വരം പോലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ+919746918997 അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
