കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് കാരാട്ട് വയല്‍ പ്രദേശത്തെ ആളുകളുടെ കൂട്ടായ്മയില്‍ ഉള്ള കാരാട്ട് വയല്‍ സൗഭാഗ്യ റസിഡന്‍സ് അസോസിയേഷന്റെ 10 മത് വാര്‍ഷികാഘോഷം വിവിധ പരിപാടികളുടെ നടന്നു. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ നിര്‍മ്മല അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എം എ രേഷ്മ മുഖ്യാതിഥിയായി. വിവിധ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ എം സുകുമാരന്‍,കെ രാമകൃഷ്ണന്‍എന്നിവര്‍ സംസാരിച്ചു. സൗഭാഗ്യ പ്രസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി പി മനോജ് കുമാര്‍ സ്വാഗതവും ട്രഷറര്‍ പി ജെ ജോസ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ മക്കളെ ഉപഹാരം നല്‍കി ആദരിച്ചു. വിവിധ കലാപരിപാടികളും നടന്നു.
