ചെറുവത്തൂര്‍: കോവിഡ് ലോക്ഡൗണില്‍ നിര്‍ത്തലാക്കിയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ ചെറുവത്തൂരിലെ സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്നും കെ.എസ്.ആര്. ബെംഗളൂരു കോഴിക്കോട് എക്സ്പ്രസ് ട്രേയിനിന് ചെറുവത്തൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി, സ്പാര്ക് ചെറവത്തൂര്‍, തിരുകൊച്ചി റെയില്‍ കമ്മ്യൂട്ടേഴ്സ് വെല്ഫേര് അസോസിയേഷന്, ചെറുവത്തൂര്‍ മര്‍ച്ചന്റ് അസോസിയേഷന് ഭാരവാഹികള്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ മധുകര്‍ റോട്ടിന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച ഉച്ചക്ക് സ്റ്റേഷന് സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഡി.ആര്.എം. സ്റ്റേഷന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, പാര്‍ക്കിങ്ങ് സൗകര്യം, ഇരിപ്പിടം, ഷെല്‍ട്ടര്‍ വിപുലിക്കരിക്കണം, പുതിയ തീവണ്ടികള്‍ അനുവദിക്കുമ്പോള്‍ ചെറുവത്തൂരില്‍ സ്റ്റോപ്പ് പരിഗണിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സ്റ്റേഷന്റെ വികസനത്തിന് എം.എല്‍.എ., ഗ്രാമപ്പഞ്ചായത്ത്, സന്നദ്ധസംഘടനകളുടെ സഹായം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണന് വാഗ്ദാനം ചെയ്തു. നേരത്തെ വാട്ടറിങ് സ്റ്റേഷനായിരുന്ന ചെറുവത്തൂരില്‍ നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്ന റെയില്വേക്കുളം ഗ്രമപ്പഞ്ചായത്തിന് ലീസിന് നല്‍കാമെന്നും ചെറുവത്തൂര്‍ സ്റ്റേഷന് വികസനത്തിന് അനുഭാവപൂര്‍വമായ പരിഗണന നല്‍കുമെന്നും ഡി.ആര്.എം. നിവേദക സംഘത്തിന് ഉറപ്പ് നല്കി. ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മിനി മോള്, അംഗങ്ങളായ എം. രാമചന്ദ്രന്, എം.വി. ഷിജു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി. സുകുമാരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ചെറുവത്തൂരിനെ അമൃത് ഭാരത് സ്റ്റേഷനായി ഉയര്‍ത്തണം സ്പാര്ക് ചെറുവത്തൂര്‍
ചെറുവത്തൂര്‍: മികച്ച വരുമാനം ലഭിക്കുന്ന ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനെ അമൃത് ഭാരത് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമൃത് ഭാരത് സ്റ്റേഷനായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സ്പാര്‍ക്ക് ചെറുവത്തൂര്‍ ഭാരവാഹികള്‍ റെയില്‍വെ ഡി.ആര്.എം മധുകര്‍ റോട്ടിന് നിവേദനം നല്കി.
പാര്‍ക്കിങ് സൗകര്യം മെച്ചപ്പെടുത്തുക, പ്ലാറ്റ്ഫോമില്‍ മുഴുവനായും ഷല്‍ട്ടര്‍ പണിയുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. സ്പാര്ക് ചെറുവത്തൂര്‍ ഭാരവാഹികളായ പ്രവീണ്‍ പ്രകാശ്, സജി വന്‍ വെങ്ങാട്ട്, ടി. രാജന്, വീരമണി ചെറുവത്തൂര്‍ എന്നിവര്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസന സാധ്യതകള്‍ വിവരിച്ചു.
ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുതിയ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അടിങ്ങയ നിവേദനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി.പി. മുസ്തഫ, സംസ്ഥാന കൗണ്‍സില്‍ അംഗം സി. ചന്ദ്രന്, ചെറുവത്തൂര്‍ യൂണിറ്റ് സെക്രട്ടറി കെ.സി. സതീശന്, ടി. ആര്.സി.ഡബ്ല്യു.എ വൈസ് പ്രസിഡന്റ് ടി.വി. ശരത്ത് എന്നിവരും ഡി.ആര്.എമ്മിന് സമര്‍പ്പിച്ചു.
