തായത്ത് തറവാട് തെയ്യം കെട്ട് മഹോല്‍സവം ആരംഭിച്ചു

നീലേശ്വരം: 12 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന നീലേശ്വരം കടിഞ്ഞിക്കടവ് തായത്ത് തറവാട് തെയ്യം കെട്ട് മഹോത്സവം ശനിയാഴ്ച്ച ആരംഭിച്ചു.രാവിലെ 11 മണിക്ക് കടിഞ്ഞിക്കടവ് ശ്രീ ആര്യക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കലവറ ഘോഷയാത്ര നടത്തി. നീലേശ്വരം നഗരം ചുറ്റിയ ശേഷം ഘോഷയാത്ര തായത്ത് തറവാട്ടില്‍ സമാപിച്ചു.രാത്രി ഏഴിന് വിവിധ തെയ്യങ്ങളുടെ കുളിച്ചു തോറ്റം നടന്നു.തുടര്‍ന്ന് മോന്തിക്കോലം (കുഞ്ഞി തെയ്യം ) തറവാട് മുറ്റത്ത് അരങ്ങിലെത്തി.ഞായറാഴ്ച്ച രാവിലെ 10 മണിക്ക് മേച്ചേരി ചാമുണ്ഡിയുടെ പുറപ്പാട്. 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. 12 മണിക്ക് ധര്‍മ്മദൈവമായ കുണ്ടോര്‍ ചാമുണ്ഡിയുടെ പുറപ്പാട് നടക്കും. തുടര്‍ന്ന് അന്നദാനത്തോട് കൂടി രണ്ട് ദിവസം നടന്ന തെയ്യം കെട്ട് മഹോല്‍സവം സമാപിക്കും. പടം :നീലേശ്വരം കടിഞ്ഞി?ക്കടവ് തായത്ത് തറവാട് തെയ്യം കെട്ട് മഹോല്‍സവത്തോടനുബന്ധിച്ച് നടന്ന കലവറ ഘോഷയാത്ര.

 

error: Content is protected !!