മാവിന്‍ കൊമ്പ് മുറിക്കുമ്പോള്‍ താഴെ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു; അതിഞ്ഞാല്‍ തെക്കേ പുറത്തെ കമ്മാടത്ത് ഹൗസില്‍ കെ പി അബ്ദുല്‍ ഹക്കീം ആണ് മരിച്ചത്

കാഞ്ഞങ്ങാട്: മാവിന്‍ കൊമ്പ് മുറിക്കുമ്പോള്‍ താഴെ വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. അതിഞ്ഞാല്‍ തെക്കേ പുറത്തെ കമ്മാടത്ത് ഹൗസില്‍ കെ പി അബ്ദുല്‍ ഹക്കീം (57) ആണ് മരണപ്പെട്ടത്. മാര്‍ച്ച് 24 ന് രാവിലെ പത്തരയോടെയാണ് വീടിന്റെ ടെറസിന്റെ മുകളില്‍ നിന്നും മാവിന്‍ കൊമ്പു മുറിക്കുമ്പോള്‍ അബ്ദുള്‍ ഹക്കിം ടെറസില്‍ നിന്ന് താഴേക്ക് വീണത്. മംഗലാപുരം കെഎംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്‍ ഹക്കീം ഇന്ന് പുലര്‍ച്ചെ 12.45 ഓടെയാണ് മരിച്ചത്. ഭാര്യ: ഷംനത്ത്. മക്കള്‍: ഹാഷിര്‍ , ഹാമിഷ്, ഹാത്തിം, മുഹമ്മദ്. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി, കുഞ്ഞഹമ്മദ് സലാം, ഡോ.അബ്ദുല്‍ റഹ്മാന്‍ പരേതനായ ഹംസ.

 

error: Content is protected !!