മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണ പുനപ്രതിഷ്ഠാ ബ്രഹ്മകലശ മഹോല്‍സവത്തിന് ഇന്ന് തുടക്കം

കാഞ്ഞങ്ങാട്: വടക്കെ മലബാറിലെ ഏറ്റവും പുരാതനമായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ 30 വര്‍ഷങ്ങള്‍ ശേഷം നടക്കുന്ന നവീകരണ പുനപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ക്ഷേത്രത്തിലെ ഉപദേവന്മാരായ പെരട്ടൂര്‍ ഭഗവതി, മാഞ്ഞാളിയമ്മ, മേല്‍ അരയാല്‍ തറ എന്നിവയുടെ പുനര്‍നിര്‍മ്മാണവും പുന: പ്രതിഷ്ഠയും, കാളരാത്രി അമ്മ ,ക്ഷേത്രപാലകര്‍, വൈരജാതന്‍ എന്നിവരുടെ നവീകരണ ബ്രഹ്മകലശവുമാണ് നടക്കുന്നത് ക്ഷേത്രം തന്ത്രി വെള്ളിക്കോത്ത് വാരിക്കാട്ട് ശ്രീധരന്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍
നടക്കുന്നത്. ഇന്ന് വൈകിട്ട് 5.30 ന് ആചാര്യവരവേല്‍പ്പ്,6.30ന് ഭക്തി ഗാനസുധ, 8 ന് പ്രദേശത്തെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍. 18ന് രാവിലെ 5 ന് ഗണപതി ഹോമം, തുടര്‍ന്നു വിവിധ താന്ത്രിക കര്‍മ്മങ്ങള്‍, 10 ന് ഭജന്‍സ് ,11 ന് വിവിധ കഴകങ്ങള്‍ നിന്നുള്ള കലവറ നിറയ്ക്കല്‍ ചടങ്ങ്, 12 ന് ഭജനാമൃതം,വൈകിട്ട് 6ന് മത സൗഹാര്‍ദ സമ്മേളനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വീ, കബീര്‍ ഫൈസി ചെറുകോട്, ഫാദര്‍ മാത്യു ഇളംതുരുത്തിപ്പടവില്‍ എന്നിവര്‍ സംബന്ധിക്കും.8 ന് മാതൃസമിതിയിലെ 150 പരം പേര്‍ അണിനിരക്കുന്ന മെഗാ തിരുവാതിര, 8.30 ന് മുത്തപ്പ ചരിതം നാഗക്കളി, 9 ന് ഭജന.19 ന് രാവിലെ വിവിധ ക്ഷേത്രഘടകങ്ങളില്‍ നിന്നുള്ള ആചാര സാനികര്‍ പങ്കെടുക്കുന്ന ആചാര്യ സംഗമം. മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഏരിയ കമ്മിറ്റി ചെയര്‍മാന്‍ കെ വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 12 ന് ഭക്തിഗാനസുധ,12.30 ന് മുതല്‍ ഭജന്‍സ്.വൈകിട്ട് 5ന് മടിക്കൈ ഉണ്ണികൃഷ്ണമാരാര്‍, നീലേശ്വരം രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്ന ഇരട്ട തായമ്പക, 6.30ന് ദേവസംഗീതം, 7.30 മുതല്‍ കലാപരിപാടികള്‍.20ന് രാവിലെ 10ന് നാമജപ ലഹരി, 12 നും 1.30നും ഭജന്‍സ്.5.30 ന് ദേവിക രാജ് കക്കാട്ട് അവതരിപ്പിക്കുന്ന തായമ്പക,6 ന് തിരുവാതിര, തുടര്‍ന്ന് കോല്‍ക്കളി. 21ന് രാവിലെ 10 നും വൈകിട്ട് 6.30നും ഭജന. 11.30 ന് ഭക്തിഗാനാമൃതം. 5.30ന് ചീറ്റത്തൂര്‍ ജയകൃഷ്ണന്‍ മാരാര്‍, ചീറ്റത്തൂര്‍ ആനന്ദ് അവതരിപ്പിക്കുന്ന ഇരട്ട തായമ്പക,9.30 ന് കൈകൊട്ടിക്കളി, തുടര്‍ന്ന് തിരുവാതിര, പൂരക്കളി.22 ന് ഉച്ചക്ക് 12ന് ഭജന, വൈകിട്ട് 5.30ന് മടിയന്‍ ശ്രീധര മാരാര്‍, പുല്ലൂര്‍ മോഹനന്‍ മാരാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഇരട്ട തായമ്പക, 6.30ന് കഥകളി (വൈഗ രൂപേഷ് മടിയന്‍), 7 ന് ഓട്ടംതുള്ളല്‍ (വൈഗ ലക്ഷ്മി മടിയന്‍), , 7.30ന് ഭജന്‍സ്, 9 ന് നൃത്തനൃത്ത്യങ്ങള്‍. 23 ന് രാവിലെ 7.34 മുതല്‍ 9.39 വരെയുള്ള മുഹൂര്‍ത്തത്തില്‍ ദേവപ്രതിഷ്ഠ. തുടര്‍ന്ന് പഞ്ചാരിമേളം.11 ന് മടിയന്‍ നാരായണ മാരാറെ ക്ഷേത്രം തന്ത്രി പട്ടും വളയും ആചാരപ്പേരും നല്‍കി ആദരിക്കും. തുടര്‍ന്ന് അനുമോദന സദസ്. 12 ന് ഭജന. ഉല്‍സവ ദിവസങ്ങളില്‍ രാവിലെ 5 ന് ഗണപതിഹോമവും ഉച്ചക്ക് അന്ന പ്രസാദ വിതരണവും ഉണ്ടാകും. ക്ഷേത്രത്തില്‍ മെയ് 3 ന് വൈകിട്ട് ലക്ഷം ദീപം സമര്‍പ്പണവും നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍,വര്‍ക്കിംഗ് ചെയര്‍മാന്‍ വി എം ജയദേവന്‍, ജനറല്‍ കണ്‍വീനര്‍ തോക്കാനം ഗോപാലന്‍, സ്വീകരണ കമ്മറ്റി ചെയര്‍മാന്‍ സി വി തമ്പാന്‍, കണ്‍വീനര്‍ വി നാരായണന്‍, ക്ഷേത്ര വികസന സമിതി പ്രസിഡന്റ് ഭാസ്‌കരന്‍ കുതിരുമ്മല്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ടിവി തമ്പാന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ദിനേശ് ഹര്‍ഷ, ട്രസ്റ്റ് തറവാട് അംഗം എന്‍ വി മനോഹരന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വിജേഷ് മടിയന്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!