കാഞ്ഞങ്ങാട്: കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സബ്ബ് ജില്ലാ കമ്മിറ്റി ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സ്കൂളിനും അധ്യാപകര്‍ക്കും അനുമോദനവും നടത്തി കാഞ്ഞങ്ങാട് നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡണ്ട് രതീശന് പി അധ്യക്ഷനായി. സംസ്ഥാന നിര്‍വാസമിതി അംഗം ശ്രീ അലോഷ്യസ് ജോര്‍ജ് മുഖ്യഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ബി സുനില്‍കുമാര്‍ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് കെഗോപാലകൃഷ്ണന്‍ ജില്ലാ സെക്രട്ടറി ടി രാജേഷ് കുമാര്‍, സബ് ജില്ലാ സെക്രട്ടറി എം വി സിഞ്ചു, എം സുമേഷ്, സി. കെ അജിത, കെ ശശീന്ദ്രന്,പി കെ ബിജു,ടി അനൂപ് കുമാര്‍,കെ സതീശന് എന്നിവര്‍ സംസാരിച്ചു.
